|    Jan 18 Wed, 2017 1:48 pm
FLASH NEWS

ശൈഖ് മുഹമ്മദ് അബുദബിയില്‍ ആഗോള സഹിഷ്ണുതാ സ്ഥാപനം ഉല്‍ഘാടനം ചെയ്തു

Published : 9th October 2016 | Posted By: mi.ptk

അബുദബി:  ക്ഷമയും സഹിഷ്ണുതയും ലോക വ്യാപകമായി പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി അബുദബിയില്‍ സഹിഷ്ണുതാ സ്ഥാപനം ആരംഭിച്ചു. യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബയ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് ഇന്നലെ ഉല്‍ഘാടനം ചെയ്തു. ക്ഷമയുടെ കാര്യത്തില്‍ യു.എ.ഇ ലോകത്തിന് തന്നെ മാതൃകയാകുന്നതിന് ഈ സ്ഥാപനം സഹായകമാകുമെന്ന് ശൈഖ് മുഹമ്മദ് വ്യക്തമാക്കി. അറബ് യുവാക്കളില്‍ ക്ഷമയും സഹിഷ്ണുതയും വളര്‍ത്താനും സഹായിക്കാന്‍ കഴിയുന്ന ഈ സ്ഥാപനം ലോക സമാധാനത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നവരെ പുരസ്‌ക്കാരം നല്‍കി ആദരിക്കും. അറബ് ലോകത്ത് സഹിഷ്ണുത  വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി പ്രത്യേക സാംസ്‌ക്കാരിക മാധ്യമ പദ്ധതികള്‍ നടപ്പിലാക്കും. ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന വിദഗ്ദ്ധരെ ഉള്‍പ്പെടുത്തി ക്ഷമയുടെ മൂല്യങ്ങള്‍ ഏകീകരിക്കും. ക്ഷമയുടെ കാര്യത്തില്‍ ഗവേഷണം നടത്തുന്ന ഈ സ്ഥാപനത്തില്‍ യുവാക്കളുടെ ആശയങ്ങള്‍ മനസ്സിലാക്കി സമൂഹത്തിന് ഗുണകരമാകുന്ന രീതിയിലേക്ക് കൊണ്ട് വരും. സമാധാന പുരസ്‌ക്കാരം നല്‍കുന്നതിനായി യു.എ.ഇ. സഹിഷണുതാ മന്ത്രി ശൈഖ ലുബ്‌ന ബിന്‍ ഖാലിദ് അല്‍ ഖാസിമിയുടെ നേതൃത്വത്തില്‍ പ്രത്യേക സമിതിക്കും രൂപം നല്‍കിയിട്ടുണ്ട്. ഡോ. ഹമാദ് അല്‍ ശൈബാനിയാണ് സഹിഷ്ണുതാ സ്ഥാപനത്തിന്റെ മാനേജിംഗ് ഡയറക്ടര്‍. അഹമ്മദ് ഖല്‍ഫാന്‍ അല്‍ മന്‍സൂരിയാണ് സിക്രട്ടറി ജനറല്‍. ക്ഷമയുടെ കാര്യത്തില്‍ യു.എ.ഇ.ലോകത്തിന് തന്നെ മാതൃകയാണന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു. ഒരു നാണയത്തിന്റെ രണ്ട് വശങ്ങളും സമാധാനത്തിന്റെതാണന്നും ശൈഖ് മുഹമ്മദ് വ്യക്തമാക്കി. ഈ സ്ഥാപനത്തിന്റെ പ്രത്യക്ഷ ഗുണം ഈ മേഖലക്ക് ലഭിക്കുമെന്നും ശൈഖ് മുഹമ്മദ് പറഞ്ഞു. സാംസ്‌ക്കാരിക നേട്ടത്തിനും സമൂഹങ്ങള്‍ തമ്മിലുള്ള സൗഹൃദങ്ങള്‍ വര്‍ദ്ധിപ്പിക്കാനും സഹിഷ്ണുത എന്ന ഘടകം വളരെ പ്രധാനപ്പെട്ടതാണ്. 5 സമാധാന പുരസ്‌ക്കാരങ്ങളില്‍ മൂന്നെണ്ണം വ്യക്തികള്‍ക്കായിരിക്കും. രണ്ട് പുരസ്‌ക്കാരങ്ങള്‍ യുവാക്കളുടെ പദ്ധതികള്‍ക്കും ആധുനിക മാധ്യമങ്ങള്‍ക്കുമായിരിക്കും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 43 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക