|    Aug 16 Thu, 2018 3:25 pm
Home   >  Todays Paper  >  page 7  >  

ശേഖര്‍ റെഡ്ഡി കേസ് : 50 കിലോഗ്രാം സ്വര്‍ണം കണ്ടുകെട്ടി

Published : 14th June 2017 | Posted By: fsq

 

ചെന്നൈ: തമിഴ്‌നാട്ടിലെ മണല്‍ഖനന രാജാവ് ജെ ശേഖര്‍ റെഡ്ഡിക്കെതിരായ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ 14 കോടിയോളം വിലമതിക്കുന്ന സ്വര്‍ണക്കട്ടികള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കണ്ടുകെട്ടി. നോട്ടു നിരോധനത്തിനു ശേഷമായിരുന്നു ശേഖര്‍ റെഡ്ഡിക്കും കൂട്ടാളികള്‍ക്കുമെതിരേ കേസ് രജിസ്റ്റര്‍ ചെയ്തത്. കേസില്‍ അന്വേഷണം നടക്കുമ്പോള്‍ തന്നെ താല്‍ക്കാലികമായി കണ്ടുകെട്ടുന്നതിനുള്ള നോട്ടീസ് നല്‍കിയിരുന്നതായി ഇഡി അറിയിച്ചു. 50 കിലോഗ്രാം സ്വര്‍ണക്കട്ടികള്‍ കൂടാതെ പത്തു കോടി രൂപയുടെ നിരോധിച്ച നോട്ടുകള്‍, 6.5 കിലോ സ്വര്‍ണ നാണയങ്ങള്‍, 34 കോടിയുടെ പുതിയ നോട്ടുകള്‍, 30 കിലോ സ്വര്‍ണം എന്നിവയും ഇഡി കണ്ടുകെട്ടി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss