|    Jul 26 Wed, 2017 10:16 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ശേഖര്‍ ബസുവിന്റെ കാലാവധി നീട്ടി

Published : 6th August 2016 | Posted By: SMR

ന്യൂഡല്‍ഹി: ആണവോര്‍ജ കമ്മീഷന്‍ സെക്രട്ടറിയും ചെയര്‍മാനുമായ ശേഖര്‍ ബസുവിന്റെ കാലാവധി ഒരു വര്‍ഷം കൂടി നീട്ടി. കഴിഞ്ഞ വര്‍ഷമാണ് അദ്ദേഹത്തെ ഈ പദവികളില്‍ നിയമിച്ചത്. ബസുവിന്റെ കാലാവധി അടുത്തമാസം അവസാനിക്കാനിരിക്കുകയായിരുന്നു. നിയമനകാര്യ മന്ത്രിസഭാ ഉപസമിതിയാണ് ബസുവിന്റെ കാലാവധി നീട്ടാനുള്ള തീരുമാനമെടുത്തത്. ആണവരംഗത്തെ രാജ്യത്തിന്റെ മുന്നേറ്റത്തില്‍ വലിയ സംഭാവനകള്‍ നല്‍കിയ ശാസ്ത്രജ്ഞനാണ് ബസു. ഭാഭ ആണവ ഗവേഷണ കേന്ദ്രത്തിന്റെ ഡയറക്ടറായും ന്യൂക്ലിയര്‍ റീസൈക്കിള്‍ ബോര്‍ഡിന്റെ ചീഫ് എക്‌സിക്യൂട്ടീവായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക