|    Oct 20 Fri, 2017 7:16 am
Home   >  Pravasi  >  Gulf  >  

ശേഖരിക്കുന്ന പിഴയില്‍ അഞ്ച് ശതമാനം ഉദ്യോഗസ്ഥര്‍ക്ക്

Published : 11th August 2016 | Posted By: SMR

ദോഹ: നിയമലംഘനം കണ്ടെത്തി പിഴ ഈടാക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് മുനിസിപ്പാലിറ്റി-പരിസ്ഥിതി മന്ത്രി മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍റുമൈഹി പ്രത്യേക ആനുകൂല്യം പ്രഖ്യാപിച്ചു.
കമ്പനികളില്‍ നിന്നും നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങളില്‍ നിന്നും ശേഖരിക്കുന്ന പിഴയുടെ അഞ്ച് ശതമാനമാണ് ലഭിക്കുക. എന്നാല്‍, പരമാവധി ലഭിക്കുന്ന കമ്മീഷന്‍ ലക്ഷം റിയാലായി നിജപ്പെടുത്തിയിട്ടുണ്ട്.
പരിശോധന നടത്തുന്നതിനും നിയമലംഘനം പിടികൂടുന്നതിനും ജുഡീഷ്യല്‍ അധികാരം നല്‍കപ്പെട്ടിട്ടുള്ള ഉദ്യോഗസ്ഥര്‍ക്കാണ് ആനുകൂല്യം ലഭിക്കുക.
ഔദ്യോഗിക പരിശോധനാ കാംപയ്‌ന്റെ ഭാഗമായി പിടികൂടുന്ന നിയമലംഘനങ്ങള്‍ക്ക് മാത്രമേ ഈ പ്രോല്‍സാഹനം ലഭിക്കൂ എന്ന് അല്‍ശര്‍ഖ് പത്രം റിപോര്‍ട്ട് ചെയ്തു. അവിചാരിതമായോ പൊതുജനങ്ങളുടെ പരാതിയെ തുടര്‍ന്നോ കണ്ടെത്തിയ നിയമലംഘനങ്ങള്‍ക്ക് ആനുകൂല്യം ലഭിക്കില്ല.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക