|    Sep 22 Fri, 2017 8:43 pm
FLASH NEWS
Home   >  Todays Paper  >  page 10  >  

ശെയ്ഖ് മുഹമ്മദ് സുറൂര്‍ അന്തരിച്ചു

Published : 14th November 2016 | Posted By: SMR

ദോഹ: പ്രശസ്ത സിറിയന്‍ പണ്ഡിതന്‍ ശെയ്ഖ് മുഹമ്മദ് സുറൂര്‍ ബിന്‍ നായിഫ് സെയ്‌നുല്‍ ആബിദീന്‍(78) വെള്ളിയാഴ്ച വൈകീട്ട് ഖത്തറില്‍ അന്തരിച്ചു. എണ്‍പതുകളില്‍ ഇസ്‌ലാമിക ലോകത്ത് വ്യാപകമായി അറിയപ്പെട്ട അവേക്കനിങ് മൂവ്‌മെന്റിന്റെ പ്രധാന ആചാര്യനായിരുന്നു.  മൃതദേഹം  ശനിയാഴ്ച അസര്‍ നിസ്‌കാര ശേഷം ദോഹയിലെ അബുഹമൂര്‍ ഖബറിസ്ഥാനില്‍ ഖബറടക്കി. തെക്കന്‍ സിറിയയിലെ ഹൗറാനില്‍ 1938ലാണ് ജനനം. ചെറുപ്പത്തില്‍ മുസ്‌ലിം ബ്രദര്‍ഹുഡിന്റെ ഭാഗമായി പ്രവര്‍ത്തിച്ചിരുന്നു.
ബ്രിട്ടനില്‍ ഇസ്‌ലാമിക് ഫോറത്തിനും പ്രവാചകചര്യാ പഠന കേന്ദ്രത്തിനും  തുടക്കമിട്ടത് അദ്ദേഹമായിരുന്നു. അല്‍സുന്ന എന്ന മാഗസിന്‍ ആരംഭിക്കുകയും ഇസ്‌ലാമിക ആനുകാലിക വിഷയങ്ങളെ ആസ്പദമാക്കി നിരവധി ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു.
ദീര്‍ഘകാലം ബ്രിട്ടനിലും സൗദിയിലും ജീവിച്ച ശൈഖ് മുഹമ്മദ് സുറൂര്‍ അമേരിക്കയോട് ശക്തമായി എതിര്‍പ്പുള്ളയാളാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക