|    Jun 20 Wed, 2018 7:03 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ശെയ്ഖ് മുഹമ്മദ് ഇന്ത്യയിലെത്തി

Published : 25th January 2017 | Posted By: fsq

 

അബൂദബി/ന്യൂഡല്‍ഹി: റിപബ്ലിക്ദിനാഘോഷത്തില്‍ മുഖ്യാതിഥിയായി പങ്കെടുക്കാനെത്തിയ അബൂദബി കിരീടാവകാശിയും യുഎഇ സായുധസേനാ ഉപ സര്‍വസൈന്യാധിപനുമായ ശെയ്ഖ് മുഹമ്മദ് ബിന്‍ സാഇദ് അല്‍നഹ്‌യാന് ന്യൂഡല്‍ഹി വിമാനത്താവളത്തില്‍ സ്വീകരണം. പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്ട്രത്തിന്റെ സര്‍വാദരങ്ങളോടെയാണ് ശെയ്ഖ് മുഹമ്മദിനെ വരവേറ്റത്. ത്രിദിനസന്ദര്‍ശനത്തിനാണ് ശെയ്ഖ് മുഹമ്മദ് ന്യൂഡല്‍ഹിയില്‍ എത്തിയിരിക്കുന്നത്. റിപബ്ലിക്ദിന പരേഡില്‍ യുഎഇയുടെ മിലിട്ടറി വ്യൂഹം മാര്‍ച്ച് നടത്തും. ബുധനാഴ്ച ശെയ്ഖ് മുഹമ്മദിന് രാഷ്ട്രപതിഭവനില്‍ ആചാരപരമായ വരവേല്‍പ് നല്‍കും. രാഷ്ട്രപതി ഒരുക്കുന്ന അത്താഴവിരുന്നിലും അദ്ദേഹം പങ്കെടുക്കും. റിപബ്ലിക് ദിനാഘോഷത്തില്‍ പ്രമുഖ രാഷ്ട്രത്തലവന്മാരെ മുഖ്യാതിഥികളായി ക്ഷണിക്കാറുണ്ട്. അതില്‍ ഏറ്റവും ശ്രദ്ധേയനായ അറബ് നേതാവാണ് ശെയ്ഖ് മുഹമ്മദ് ബിന്‍ സാഇദ് അല്‍നഹ്‌യാന്‍. ശെയ്ഖ് മുഹമ്മദിന്റെ സന്ദര്‍ശന കാലയളവില്‍ 10 കരാറുകളില്‍ ഇരുരാഷ്ട്രങ്ങളും ഒപ്പുവയ്ക്കും. ഭാവിസംഭാഷണങ്ങള്‍ക്കുതകുന്നവിധത്തിലുള്ള സമഗ്രമായ തന്ത്രപ്രധാന പങ്കാളിത്ത ധാരണയാണ് ഇവയിലൊന്ന്. പ്രസിഡന്റ് പ്രണബ്കുമാര്‍ മുഖര്‍ജി, വൈസ് പ്രസിഡന്റ് ഡോ. ഹാമിദ് അന്‍സാരി, പ്രധാനമന്ത്രി നരേന്ദ്രമോദി എന്നിവരുമായി ശെയ്ഖ് മുഹമ്മദ് ഉഭയകക്ഷി ബന്ധങ്ങളെക്കുറിച്ചും മേഖലാപരവും രാജ്യാന്തരവുമായ വിഷയങ്ങളെക്കുറിച്ചും സംഭാഷണം നടത്തും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss