|    May 25 Fri, 2018 5:08 am
FLASH NEWS
Home   >  Kerala   >  

ശൃംഗേരി മഠാധിപതിയുടെ ദര്‍ശനംതേടി ഐസക്കും സുധാകരനും

Published : 16th June 2017 | Posted By: mi.ptk

ആലപ്പുഴ: ശൃംഗേരി ശാരദാപീഠം മഠാധിപതി ഭാരതീതീര്‍ഥസ്വാമിയുടെ ദര്‍ശനം തേടിയെത്തിയവരില്‍ മന്ത്രിമാരായ തോമസ് ഐസക്കും ജി. സുധാകരനും. വ്യാഴാഴ്ച രാവിലെ പതിനൊന്നുമണിക്കാണ് ഭക്തര്‍ക്ക് ദര്‍ശനം നല്‍കാനായി സ്വാമി ആലപ്പുഴ എസ്.ഡി.വി. സെന്റിനറി ഹാളിലെത്തിയത്. നേരത്തേതന്നെ ഇവിടെ കാത്തിരുന്ന മന്ത്രിമാര്‍ക്കാണ് ആദ്യം ദര്‍ശനം നല്‍കിയത്. മന്ത്രിമാരെ ഇരുവരെയും സ്വാമിക്കുവേണ്ടി അദ്ദേഹത്തിന്റെ സെക്രട്ടറി പൊന്നാടയണിയിച്ച് സ്വീകരിച്ചു. മന്ത്രിമാര്‍ സ്വാമിക്ക് തളികയില്‍ പഴങ്ങള്‍ സമര്‍പ്പിച്ചു.

ദര്‍ശനത്തിനുശേഷം പ്രസാദമായി ആപ്പിള്‍ നല്‍കിയ സ്വാമി, മന്ത്രി തോമസ് ഐസക്കിന് ഒരെണ്ണം കൂടുതല്‍ നല്‍കി പറഞ്ഞു ”ഇതു മുഖ്യമന്ത്രിക്ക്”. പ്രസാദം സ്വീകരിച്ച് സ്വാമിയെ തൊഴുതാണ് മന്ത്രി സുധാകരന്‍ മടങ്ങിയത്. ആലപ്പുഴ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാലും കാണാനെത്തിയിരുന്നു. സംസ്ഥാന അതിഥിയായ ശൃംഗേരി മഠാധിപതിയെ വൈകീട്ട് മൂന്നരയോടെ പോലീസ് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയാണ് യാത്രയാക്കിയത്.

 

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss