|    Sep 23 Sat, 2017 6:22 pm
FLASH NEWS

ശൂരനാട് വീടുകളില്‍ മോഷണം; 16 പവന്‍ സ്വര്‍ണവും പണവും കവര്‍ന്നു

Published : 24th September 2016 | Posted By: SMR

ശാസ്താംകോട്ട: ശൂരനാട് രണ്ട് വീടുകളില്‍ നിന്നും 16 പവന്‍ സ്വര്‍ണ്ണവും പതിനായിരം രൂപയും കവര്‍ന്നു. മൂന്ന് വീടുകളില്‍ മോഷണ ശ്രമവും നടന്നു. ശൂരനാട് വടക്ക് നടുവിലേ മുറിയില്‍ മാവന്നൂര്‍ വീട്ടില്‍ രാഘവന്‍പിള്ളയുടെ ഭാര്യയുടെയും മകളുടെയും 16 സ്വര്‍ണ്ണവും സമീപത്തെ സാജിര്‍ ഭവനത്തില്‍ ശശിധരന്‍പിള്ളയുടെ വീട്ടില്‍ നിന്നും പതിനായിരം രൂപയുമാണ് കവര്‍ന്നത്. ഇന്നലെ പുലര്‍ച്ചെ മൂന്നോടെയാണ് കവര്‍ച്ച നടന്നത്. മറ്റ് മൂന്ന് വീടുകളില്‍ മോഷണം നടത്താന്‍ ശ്രമിച്ചെങ്കിലും വീട്ടുകാര്‍ ഉണര്‍ന്നതിനാല്‍ ശ്രമം ഉപേക്ഷിച്ച് മോഷ്ടാവ് കടന്ന് കളയുകയായിരുന്നു.
രാഘവന്‍പിള്ളയുടെ വീട്ടിലെത്തിയ മോഷ്ടാവ് വീടിന്റെ പിന്‍ വശത്തെ കതക് പൊളിക്കാന്‍ ശ്രമിച്ചുമെങ്കിലും നടന്നില്ല. ജനല്‍ പൊളിക്കാന്‍ ശ്രമിച്ചു പരാജയപ്പെട്ടതിനു ശേഷം മുന്‍വശത്തെ കതക് പൊളിച്ച് അകത്ത് കടന്ന മോഷ്ടാവ് ഉറങ്ങുന്നതിന് മുമ്പ രാഘവന്‍ പിള്ളയുടെ മകളും ഭാര്യയും മേശപ്പുറത്ത് ഊരി വെച്ച 16 പവന്‍ സ്വര്‍ണാഭരണങ്ങള്‍ അപഹരിക്കുകയായിരുന്നു. ഇതിനുശേഷമാണ് തൊട്ടടുത്ത ശശിധരന്‍പിള്ളയുടെ വീടിന്റെ അടുക്കള ഭാഗത്തെ കതക് പൊളിച്ച് അകത്ത് കടന്ന് പതിനായിരം രൂപ കവര്‍ച്ച ചെയ്തത്.
കണ്ണമത്ത് സന്തോഷിന്റെ വീട്ടിലെയും സുധാഭവനത്തില്‍ സുരേന്ദ്രന്‍പിള്ളയുടെയും വീടിന്റെ പിന്‍ വാതില്‍ പൊളിച്ച് അകത്ത് കടന്നുവെങ്കിലും വീട്ടുകാര്‍ ഉണര്‍ന്നതിനാല്‍ മോഷ്ടാവ് ഓടി രക്ഷപ്പെട്ടു. തുടര്‍ന്നാണ് സമീപത്തെ ബിജുവിന്റെ വീട്ടില്‍ മോഷണത്തിനായി എത്തിയത്. പത്ര വാന്‍ വരുന്നത് കണ്ട് പാരയും മറ്റ് ആയുധങ്ങളും ഉപേക്ഷിച്ച് മോഷ്ടാവ് കടന്ന് കളയുകയായിരുന്നു. കൊട്ടാരക്കര ഡി വൈ എസ് പി കൃഷ്ണകുമാര്‍. സി ഐ പ്രസാദ്. എസ് ഐ പ്രൈജു എന്നിവരടങ്ങിയ പോലിസ് സംഘവും ഡോഗ് സ്‌ക്വാഡും വിരലടലാള വിദഗ്ധരും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിനാണ് അന്വേഷണ ചുമതല.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക