|    Jun 25 Mon, 2018 3:27 pm

ശൂരനാട് രക്തസാക്ഷികള്‍ ജന്‍മിത്തവും നാടുവാഴിത്തവും തകര്‍ത്തെറിഞ്ഞു: കടകംപള്ളി സുരേന്ദ്രന്‍

Published : 19th January 2017 | Posted By: fsq

 

ശൂരനാട്: കുടുംബത്തെ കുറിച്ചു പോലും ചിന്തിക്കാതെ ജീവ രക്തം കൊണ്ട് ജന്‍മിത്തത്തേയും നാടുവാഴിത്തത്തേയും തകര്‍ത്തെറിഞ്ഞ് പുതിയ കേരളത്തെ സംഭാവന ചെയ്യുന്നതില്‍ ശൂരനാട് രക്തസാക്ഷികള്‍ക്ക് വലിയ പങ്കുണ്ടെന്ന് സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.ജന്‍മിത്തത്തിനും നാടുവാഴിത്തത്തിനുമെതിരേ നടന്ന ഐതിഹാസികമായ ശൂരനാട് സമരത്തിന്റെ അറുപത്തിയെട്ടാമത് രക്തസാക്ഷിദിനാചരണത്തിന്റെ ഭാഗമായി ശൂരനാട് രക്തസാക്ഷി ആഡിറ്റോറിയത്തില്‍ ചേര്‍ന്ന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നുഅദ്ദേഹം. അതിവേഗതയില്‍ കടന്നുപോകുന്ന ഈ സമൂഹത്തില്‍ ആറര പതിറ്റാണ്ടു കാലത്തിനു ശേഷവും ശൂരനാട് രക്തസാക്ഷികളുടെ ത്യാഗത്തെ ഓര്‍ക്കുന്നത് പാവപ്പെട്ട മനുഷ്യന് നീതി ലഭ്യമാക്കുന്നതിനുള്ള പോരാട്ടങ്ങളില്‍ പങ്കാളികളായതു കൊണ്ടാണ്. ഇത്തരം പോരാട്ടങ്ങള്‍ ഏറ്റെടുക്കാന്‍ പുതുതലമുറയിലെ സഖാക്കളും രംഗത്തു വരണമെന്നും സാധാരണ മനുഷ്യന് നീതി ലഭ്യമാക്കാനായി കടുത്ത പോരാട്ടങ്ങള്‍ സംഘടിപ്പിക്കണമെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.സംഘാടകസമിതി ചെയര്‍മാന്‍ സി ദിവാകരന്‍ അധ്യക്ഷനായിരുന്നു. സംഘാടക സമിതി കണ്‍വീനര്‍ അഖില്‍ ജി ശൂരനാട്, സി.പി.ഐ. ജില്ലാ സെക്രട്ടറി അഡ്വ. എന്‍ അനിരുദ്ധന്‍, വിപ്ലവ ഗായിക പി കെ മേദിനി, സിപിഎം ജില്ലാ സെക്രട്ടറി കെ എന്‍ ബാലഗോപാല്‍ ,അഡ്വ. കെ സോമപ്രസാദ് എംപി, കെ ശിവശങ്കരന്‍ നായര്‍, എസ് അജയന്‍, ആര്‍ എസ് അനില്‍, എം ശിവശങ്കരപ്പിള്ള, ഇ കാസിം, എം ഗംഗാധരക്കുറുപ്പ് സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss