|    Jul 21 Fri, 2017 8:17 am
FLASH NEWS

ശൂരനാട്ടെ മോഷണം: ഇതരസംസ്ഥാന മോഷ്ടാക്കള്‍ അറസ്റ്റില്‍

Published : 18th October 2016 | Posted By: Abbasali tf

ശാസ്താംകോട്ട: രാത്രിയില്‍ വീട് കുത്തിതുറന്ന് മോഷണം നടത്തിവന്നിരുന്ന തമിഴ്‌നാട്ടുകാരായ മോഷ്ടാക്കളെ പോലിസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട് മധുര പശുമല അണ്ണാനഗര്‍ തെരുവില്‍ മണികണ്ഠന്‍(49), ഇയാളുടെ മകന്‍ തമിഴരശന്‍(22), മണികണ്ഠന്റെ അനുജന്റെ മകന്‍ കുമാര്‍(22) എന്നിവരെയാണ് കൊട്ടാരക്കര ഡിവൈഎസ്പി ബി കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം പിടികൂടിയത്. കഴിഞ്ഞ 23 ന് രാത്രിയില്‍ ശൂരനാട് വടക്ക് നടുവിലേമുറിയില്‍ കണ്ണമം മാവണ്ണൂര്‍ വീട്ടില്‍ രാഘവന്‍പിള്ളയുടെ വീട് കുത്തിത്തുറന്ന് മോഷണം നടന്നതുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിലാണ് മോഷ്ടാക്കള്‍ പിടിയിലായത്.  രാത്രിയില്‍ രാഘവന്‍പിള്ളയുടെ വീടിന്റെ പിന്‍വാതില്‍ കുത്തിതുറന്ന് അകത്തുകയറിയ മോഷ്ടാക്കള്‍ മുറിയില്‍ കരുതിയിരുന്ന 16 പവന്‍ സ്വര്‍ണാഭരണം കവര്‍ന്ന് കടക്കുകയായിരുന്നു. ഈ ദിവസം തന്നെ പ്രദേശത്തെ മറ്റ് മൂന്നുവീടുകളിലും മോഷ്ടാക്കള്‍ കയറിയെങ്കിലും വീട്ടിലുള്ളവര്‍ ഉണര്‍ന്ന് ലൈറ്റ് തെളിച്ചതിനാല്‍ മോഷണശ്രമം ഉപേഷിച്ച് കടക്കുകയായിരുന്നു.     അന്വേഷണത്തില്‍ കൊല്ലം റൂറല്‍ എസ്പി അജിതാബീഗത്തിന്റെ നിര്‍ദ്ദേശാനുസരണം കൊട്ടാരക്കര ഡിവൈഎസ്പി ബി കൃഷ്ണകുമാറിന്റേയും ശാസ്താംകോട്ട സിഐ എ പ്രസാദിന്റേയും നേതൃത്വത്തിലുള്ള ആന്റി തെഫ്റ്റ്്‌സ്‌ക്വാഡംഗങ്ങളും ശൂരനാട് എസ്‌ഐ പ്രൈജു, സൈബര്‍ സെല്ല് പോലിസ് ഓഫിസര്‍ ബിനു, എസ്‌ഐ വിനോദ്, എസ്‌ഐ മോഹന്‍കുമാര്‍, എഎസ്‌ഐ ഷാജഹാന്‍, ശിവശങ്കരപിള്ള, എസ്‌സിപിഒ അജയകുമാര്‍, ആഷിക് കോവൂര്‍ എന്നിവരടങ്ങുന്ന സംഘമാണ് മോഷ്ടാക്കളെ പിടികൂടിയത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക