|    Dec 14 Fri, 2018 8:01 pm
FLASH NEWS
Home   >  Editpage  >  Second edit  >  

ശൂന്യാകാശ ഗവേഷണം

Published : 12th November 2018 | Posted By: kasim kzm

ഇപ്പോള്‍ ഏകദേശം 4500 ഉപഗ്രഹങ്ങള്‍ ശൂന്യാകാശത്ത് കറങ്ങിക്കൊണ്ടിരിക്കുന്നുണ്ട്. ഭൂമിയില്‍ കപ്പലുകള്‍ക്കു മാര്‍ഗദര്‍ശനം നല്‍കുന്നതു തൊട്ട് ചാരപ്പണി വരെ ചെയ്യുന്ന ഉപഗ്രഹങ്ങളുടെ കഥ ആരംഭിക്കുന്നത് 1957ല്‍ സോവിയറ്റ് യൂനിയന്‍ ‘സ്പുട്‌നിക്’ വിക്ഷേപിച്ചുകൊണ്ടാണ്. വലിയ ചെലവു വരുന്ന കാര്യമായതിനാല്‍ ആദ്യമൊക്കെ സോവിയറ്റ് യൂനിയനും യുഎസുമായിരുന്നു ഈ രംഗത്ത് ഉണ്ടായിരുന്നത്. 1957നും 1962നുമിടയ്ക്ക് ഇരുകൂട്ടരും നടത്തിയ വിക്ഷേപണത്തില്‍ 30 ശതമാനം പരാജയപ്പെടുകയായിരുന്നു.
ഇപ്പോള്‍ പല രാജ്യങ്ങളും സ്വകാര്യ കമ്പനികളും രംഗത്തുണ്ട്. യൂറോപ്യന്‍ രാജ്യങ്ങള്‍ കുറേക്കൂടി ചെലവു കുറഞ്ഞ ഉപഗ്രഹ വിക്ഷേപണം സാധ്യമാക്കി. 1986ല്‍ ഒരു സ്‌പേസ് ഷട്ടില്‍ പൊട്ടിത്തകര്‍ന്നതോടെ അമേരിക്കയിലെ നാസ വിക്ഷേപണം തുടരേണ്ടെന്നു വച്ചു. സാമ്പത്തിക മേഖലയില്‍ അമേരിക്ക നേരിടുന്ന തിരിച്ചടിയായിരുന്നു യഥാര്‍ഥ കാരണം. ഇപ്പോള്‍ അമേരിക്കന്‍ യുദ്ധകാര്യ വകുപ്പ് സ്വകാര്യ കമ്പനികളെയാണ് കൂടുതല്‍ ആശ്രയിക്കുന്നത്.
ശൂന്യാകാശത്തേക്ക് ആളെ കയറ്റിവിടുന്നത് ശാസ്ത്രദൃഷ്ട്യാ വലിയ ഗുണം ചെയ്യുന്ന കാര്യമല്ല. രാഷ്ട്രങ്ങളുടെ ദുരഭിമാനമാണ് അതിനു പ്രചോദനമാവുന്നത്. 2003ല്‍ ചൈന ഒരുവനെ മേലോട്ടയച്ചു നെഞ്ചുവിരിച്ചു നിന്നിരുന്നു. 2022ല്‍ ഇന്ത്യയും ഒരാളെ ശൂന്യാകാശത്തേക്ക് അയക്കുമെന്നാണ് കരുതപ്പെടുന്നത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss