|    Apr 19 Thu, 2018 7:02 pm
FLASH NEWS
Home   >  Kerala   >  

ശുഹൈബ് വധക്കേസ് സിബിഐക്ക് ; പ്രതികളായ സിപിഎമ്മുകാര്‍ക്കെതിരെ യുഎപിഎ പ്രകാരം നടപടി വേണം – ഹൈക്കോടതി

Published : 7th March 2018 | Posted By: G.A.G

കൊച്ചി: യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബ് കൊല്ലപ്പെട്ട കേസ് സിബിഐ അന്വേഷിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. സിബിഐയുടെ തിരുവനന്തപുരം യൂണിറ്റിനാണ് അന്വേഷണച്ചുമതല.
കേസ് സിബിഐക്ക് വിടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചതിന് തൊട്ടുപിന്നാലെയാണ് സര്‍ക്കാരിന് കനത്ത തിരിച്ചടി നല്‍കിക്കൊണ്ട് അന്വേഷണം സിബിഐയെ ഏല്‍പ്പിക്കണമെന്ന് കോടതി നിര്‍ദേശിച്ചത്. ശുഹൈബിന്റെ മാതാപിതാക്കള്‍ നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് കമാല്‍ പാഷയുടെ ഉത്തരവ്. ശുഹൈബിന്റേത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് നടത്തിയ കൊലപാതകമാണെന്നുംപ്രതികളായ സിപിഎമ്മുകാര്‍ക്കെതിരെ യുഎപിഎ പ്രകാരം നടപടി വേണമെന്നും കോടതി പറഞ്ഞു.
കേസന്വേഷിച്ച പോലീസിനെതിരെ കടുത്ത വിമര്‍ശനമുന്നയിച്ച കോടതി ശരിയായ അന്വേഷണത്തിലൂടെ മാത്രമേ നീതി നടപ്പാക്കാന്‍ കഴിയൂ എന്നും ഗൂഢാലോചന കണ്ടെത്താതെ കണ്ണൂരിലെ കൊലപാതകങ്ങള്‍ക്ക് അറുതിയുണ്ടാക്കാന്‍ കഴിയില്ലെന്നും അഭിപ്രായപ്പെട്ടു. പോലീസ് അന്വേഷണത്തില്‍ ശുഹൈബിന്റെ മാതാപിതാക്കള്‍ക്ക് ആശങ്കയുണ്ട്. ഇപ്പോള്‍ പിടിയിലായ പ്രതികള്‍ ആരുടെയോ കൈയിലെ ആയുധങ്ങളാണ്. അന്വേഷണ സംഘത്തിന്റെ കൈ കെട്ടിയിട്ടതായി തോന്നുന്നു. പ്രതികളെ കൈയ്യില്‍ കിട്ടിയിട്ടും ആയുധം കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss