|    May 24 Thu, 2018 7:49 am
FLASH NEWS
Home   >  Kerala   >  

ശുഹൈബ് വധക്കേസ്: പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു

Published : 14th May 2018 | Posted By: mi.ptk

മട്ടന്നൂര്‍: കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശുഹൈബിനെ കൊലപ്പെടുത്തിയ കേസില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. മട്ടന്നൂര്‍ മജിസട്രേറ്റ് കോടതിയിലാണ് കുറ്റപ്പത്രം സമര്‍പ്പിച്ചത്. സിപിഎം-കോണ്‍ഗ്രസ് സംഘര്‍ഷമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. സിപിഎം പ്രവര്‍ത്തകരായ 11 പേരാണ് കേസിലെ പ്രതികള്‍. കൊലപാതകത്തിലെ ഗൂഢാലോചന സംബന്ധിച്ച് തുടരന്വേഷണം നടക്കുകയാണെന്ന് പോലീസ് കോടതിയെ അറിയിച്ചു.
എന്നാല്‍, സിപിഎം സമ്മര്‍ദ്ദത്തെ തുടര്‍ന്ന് കൃത്യമായ അന്വേഷണം നടത്താതെയാണ് പോലീസ് കുറ്റപ്പത്രം സമര്‍പ്പിച്ചതെന്ന് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ ആരോപിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss