|    Nov 21 Wed, 2018 5:06 am
FLASH NEWS

ശുഹൈബ് വധക്കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചാല്‍ ഗുരുതര പ്രത്യാഘാതമുണ്ടാവും: കെ സുധാകരന്‍

Published : 5th August 2018 | Posted By: kasim kzm

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബ് വധക്കേസിലെ മുഴുവന്‍ പ്രതികളെയും ഗൂഢാലോചന നടത്തിയവരേയും ജയിലിലടക്കുന്നത് വരെ വിശ്രമമില്ലാതെ കോണ്‍ഗ്രസ് പോരാടുമെന്ന് രാഷ്ട്രീയ കാര്യ സമിതിയംഗം കെ സുധാകരന്‍. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി നേതൃയോഗം ഡിസിസി ഓഫിസില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സിപിഎമ്മും പോലിസും ഒത്തുകളിച്ച് തുടരന്വേഷണം അട്ടിമറിക്കാന്‍ ശ്രമിച്ചാല്‍ രാഷ്ട്രീയമായും നിയമപരമായും നേരിടും. പോലിസിന്റെ തെറ്റായ സമീപനങ്ങള്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. യോഗത്തില്‍ ഡിസിസി പ്രസിഡന്റ്‌സതീശന്‍ പാച്ചേനി അധ്യക്ഷത വഹിച്ചു.
ശുഹൈബിന്റെ മുഴുവന്‍ ഘാതകരെയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് 8ന് രാവിലെ 10നു ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി ആരംഭിക്കുന്ന നിരാഹാര സമരം വിജയിപ്പിക്കാന്‍ വിവിധ നിയോജക മണ്ഡലത്തിലെ പാര്‍ട്ടി ഘടകങ്ങള്‍ക്ക് ചുമതല വിഭജിച്ചു നല്‍കി. ശുഹൈബിന്റെ മുഴുവന്‍ കൊലയാളികളെയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് മട്ടന്നൂര്‍ സിഐ ഓഫിസിലേക്ക് മാര്‍ച്ച് നടത്തിയതിന്റെ പേരില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത നടപടിയില്‍ യോഗം പ്രതിഷേധിച്ചു. നേതാക്കളായ എം നാരായണന്‍കുട്ടി, അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ്ജ്, ചന്ദ്രന്‍ തില്ലങ്കേരി, എം പി ഉണ്ണിക്കൃഷ്ണന്‍, എം പി മുരളി സംസാരിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss