|    May 23 Wed, 2018 4:45 pm
FLASH NEWS
Home   >  Kerala   >  

ശുഹൈബ് വധം: സിപിഎമ്മിന്റെ രാഷ്ട്രീയ വൈരാഗ്യം മൂലമെന്ന് എഫ്‌ഐആര്‍

Published : 14th February 2018 | Posted By: mi.ptk

കണ്ണൂര്‍: എടയന്നൂരിനടുത്ത തെരൂരില്‍ യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറി എടയന്നൂര്‍ സ്‌കൂള്‍പറമ്പത്ത് ഹൗസില്‍ എസ് വി ശുഹൈബി(30)നെ വെട്ടിക്കൊലപ്പെടുത്തിയത് സിപിഎമ്മിന്റെ രാഷ്ട്രീയ വൈരാഗ്യംമൂലമെന്ന് എഫ്‌ഐആര്‍.  അന്വേഷണത്തിന്റെ ഭാഗമായി 30 പേരെ പോലീസ് ചോദ്യം ചെയ്തു. എടയന്നൂര്‍ മേഖലയിലെ രാഷ്ട്രീയ തര്‍ക്കങ്ങളും സംഘര്‍ഷവുമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലീസിന്റെ നിഗമനം. സിപിഎം പ്രവര്‍ത്തകരെയും സിഐടിയു അംഗങ്ങളെയും പോലീസ് ചോദ്യം ചെയ്തു.

എസ്എസ്എഫ് എടയന്നൂര്‍ യൂനിറ്റ് പ്രവര്‍ത്തകന്‍ കൂടിയായ ശുഹൈബ് തെരൂരിലെ തട്ടുകടയില്‍ സുഹൃത്തുക്കളോടൊപ്പം ചായ കുടിക്കവെ നമ്പര്‍ പതിക്കാത്ത ഓമ്‌നി വാനിലെത്തിയ സംഘമാണ് ആക്രമിച്ചത്. ശബ്ദം കേട്ട് എത്തിയവര്‍ക്കു നേരെയും ബോംബെറിഞ്ഞു. അക്രമം തടയുന്നതിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകരായ റിയാസ് മന്‍സിലില്‍ റിയാസ് (36), പള്ളിപ്പറമ്പത്ത് നൗഷാദ് (28) എന്നിവര്‍ക്കും പരിക്കേറ്റു. അക്രമികള്‍ വാനില്‍ രക്ഷപ്പെട്ടു. ശുഹൈബിനെ കോഴിക്കോട്ടെ ആശുപത്രിയിലേക്ക് കൊണ്ടുപോകവെയായിരുന്നു മരണം. ശരീരത്തില്‍ 37 മുറിവുകളുണ്ടെന്നാണ് ഇന്‍ക്വസ്റ്റ് റിപോര്‍ട്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss