|    Aug 17 Fri, 2018 11:01 am
FLASH NEWS

ശുഹൈബ് വധം പാര്‍ട്ടിയുടെ അറിവോടെ: പി ടി അജയ് മോഹന്‍

Published : 1st March 2018 | Posted By: kasim kzm

വേങ്ങര: പാര്‍ട്ടി സെക്രട്ടറി കൊടിയേരി ബാലകൃഷ്ണനുമായി ബന്ധപ്പെട്ട് ഉയര്‍ന്ന് വന്ന ആരോപണങ്ങളില്‍ നിന്ന് രക്ഷപ്പെടുന്നതിന് സിപിഎം നേതാക്കളുടെ അറിവോടുകൂടിയാണ് കണ്ണൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബിനെ കൊലപ്പെടുത്തിയതെന്ന് കെപിസിസി സെക്രട്ടറി പി ടി അജയ്‌മോഹന്‍. വേങ്ങര നിയോജക മണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി നടത്തിയ ശുഹൈബ് അനുസ്മരണവും, പ്രതിഷേധ സംഗമവും ഉദ്ഘടനവും ചെയ്യുകയായിരുന്നു അദ്ദേഹം.
ആള്‍ക്കൂട്ട കൊലപാതകം നടത്തുന്ന ആര്‍എസ്എസ് ശൈലി കേരളത്തില്‍ നടത്തുന്നത് സിപിഎം ആണ്.ഇനിയെങ്കിലും  സിപിഎം കഠാര രാഷ്ട്രീയം അവസാനിപ്പിച്ച് ജനാധിപത്യ രാക്ഷ്ട്രീയ ശൈലി സ്വീകരിക്കണമെന്നും അജയ് മോഹന്‍ പറഞ്ഞു .നിയോജക മണ്ഡലം പ്രസിഡണ്ട് നാസര്‍ പറപ്പൂര്‍ അദ്ധ്യക്ഷത വഹിച്ചു.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഭാരവാഹികളായ കെ ടി അജ്മല്‍,കെ എ അറഫാത്ത് ,അഡ്വ. സി കെ അബ്ദുറഹിമാന്‍,എ എ കുഞ്ഞിപ്പ,സലാം പൂച്ചേങ്ങല്‍,അഡ്വ. പ്രജിത്,വിയു കുഞ്ഞാന്‍,ഹാരിസ് മാനു,അഡ്വ. കെ പി അനീസ്,അഡ്വ. അബ്ദുല്‍ വഹാബ്,വി പി ഉമ്മര്‍,അജ്മല്‍ വെളിയോട്,മുസ്തഫ ആലചുള്ളി, ജാഫര്‍  ആട്ടീരി,തെങ്ങിലാന്‍ ഹംസ,കുരുണിയന്‍ ലത്തീഫ്  സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss