|    Apr 25 Wed, 2018 4:47 am
FLASH NEWS
Home   >  Kerala   >  

ശുഹൈബ് വധം: കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആസൂത്രിത കൊലപാതകം-എകെ ആന്റണി

Published : 8th April 2018 | Posted By: mi.ptk

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശുബൈഹിന്റെ മരണം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആസൂത്രിത കൊലപാതകമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ ആന്റണി. കണ്ണൂരില്‍ ശുഹൈബിന്റെ മാതാപിതാക്കളെ കണ്ട ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൊലപാതകത്തിന് പിന്നില്‍ വ്യക്തമായ ഗൂഢാലോചന നടന്നുവെന്നത് പകല്‍ പോലെ വ്യക്തമാണ്. കരുതിക്കൂട്ടി ദിവസങ്ങളോളം ഉന്നത തലങ്ങളില്‍ ഗൂഢാലോചന നടത്തി നടപ്പിലാക്കിയ ആക്രമണമാണിത്. ഇത്രയേറെ ക്രൂരമായ ഒരു കൊലപാതകം ചെയ്തിട്ടും അല്‍പ്പം പോലും പശ്ചാത്താപമില്ലാത്ത പാര്‍ട്ടിയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി. ഇതിനെതിരെ കേരള സമൂഹം ഒറ്റക്കെട്ടായി നിന്ന് പ്രതികരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss