|    Feb 26 Mon, 2018 5:11 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ശുഹൈബ് ഇല്യാസി കൊലക്കുറ്റം ചെയ്തു: കോടതി

Published : 19th December 2017 | Posted By: kasim kzm

ന്യൂഡല്‍ഹി: ഒരു കാലത്ത് ദൂരദര്‍ശനിലെ ഉള്ളവരും ഇല്ലാത്തവരുമായ തീവ്രവാദികളെക്കുറിച്ചുള്ള ഇന്ത്യാസ് മോസ്റ്റ് വാണ്ടഡ് എന്ന റിയാലിറ്റി ഷോയിലൂടെ കുപ്രസിദ്ധനായ ശുഹൈബ് ഇല്യാസി കൊലക്കുറ്റം ചെയ്തതായി ഡല്‍ഹി അഡീഷനല്‍ സെഷന്‍സ് കോടതി. 17 വര്‍ഷം മുമ്പ് ഭാര്യ അന്‍ജു ഇല്യാസിയെ സ്ത്രീധനം പോരാത്തതിനു ശുഹൈബ് കൊലപ്പെടുത്തി എന്ന പ്രോസിക്യൂഷന്റെ കേസ് കോടതി ശരിവയ്ക്കുകയായിരുന്നു. ഡിസംബര്‍ 20ന് ശിക്ഷ പ്രഖ്യാപിക്കും. ബ്യൂറോക്രസി ടുഡെ എന്ന മാഗസിന്റെ എഡിറ്റര്‍ ഇന്‍ ചീഫ് ആണിപ്പോള്‍ ഇല്യാസി. ബിജെപിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന മൗലാനാ ജമീല്‍ ഇല്യാസിയുടെ പുത്രനാണ് ശുഹൈബ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss