|    Jul 17 Tue, 2018 11:40 am
FLASH NEWS
Home   >  Kerala   >  

ശുഹൈബിനെ വെട്ടിയത് ഇറച്ചിക്കത്തിയോ മഴുവോ കൊണ്ട്: കെ സുധാകരന്‍

Published : 1st March 2018 | Posted By: mi.ptk

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബിനെ വെട്ടികൊലപ്പെടുത്തിയത് ഇറച്ചി വെട്ടുന്ന കത്തിയോ മഴുവോ ഉപയോഗിച്ചാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍. ഇന്നലെ പോലീസ് കണ്ടെത്തിയ വാളുകള്‍ ഉപയോഗിച്ചുള്ള മുറിവല്ല ശുഹൈബിന്റെ ശരീരത്തില്‍ ഉണ്ടായിരുന്നത്. ഈ മുറിവുകള്‍ ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കിയാല്‍ ആര്‍ക്കും മനസിലാകുന്ന കാര്യമാണ് ഇതെന്നും സുധാകരന്‍ പറഞ്ഞു.

സാമാന്യ ബുദ്ധിയുള്ളവര്‍ക്ക് മനസിലാകുന്ന കാര്യമാണ് ഇത്. എന്നാല്‍ ശുഹൈബിനൊപ്പമുള്ളവരെ വെട്ടിയത് വാളോ അതുപോലുള്ള ആയുധമോ കൊണ്ടാണെന്നും സുധാകരന്‍ പറഞ്ഞു. പോലീസ് കെട്ടുകഥകള്‍ നിരത്തി സമൂഹത്തിനെ വിഡ്ഢികളാക്കുകയാണ്. കൊല നടത്തി പോകുമ്പോള്‍ ആയുധങ്ങള്‍ ഉപേക്ഷിച്ചു എന്നുപറയുന്നത് തന്നെ കെട്ടുകഥയാണെന്നും സുധാകരന്‍ ആരോപിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss