|    May 24 Wed, 2017 7:46 am
FLASH NEWS

ശുദ്ധീകരിച്ച ഭക്ഷ്യ എണ്ണ: ഇറക്കുമതി തീരുവ വര്‍ധിപ്പിക്കില്ല- കേന്ദ്രം

Published : 23rd July 2016 | Posted By: SMR

ന്യൂഡല്‍ഹി: ശുദ്ധീകരിച്ച ഭക്ഷ്യ എണ്ണയുടെ ഇറക്കുമതി തീരുവ വര്‍ധിപ്പിക്കാന്‍ നിലവില്‍ നിര്‍ദേശമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. രാജ്യസഭയില്‍ എംപി വീരേന്ദ്രകുമാറിന്റെ ചോദ്യത്തിനു നല്‍കിയ മറുപടിയില്‍ കേന്ദ്ര ഭക്ഷ്യ പൊതുവിതരണ, ഉപഭോക്തൃകാര്യ സഹമന്ത്രി സി ആര്‍ ചൗധരിയാണ് ഇക്കാര്യം അറിയിച്ചത്.
ആഭ്യന്തര ഭക്ഷ്യ എണ്ണ വ്യവസായത്തിന്റെയും ഉപഭോക്താക്കളുടെയും എണ്ണക്കുരു കൃഷിക്കാരുടെയും താല്‍പര്യങ്ങള്‍ കണക്കിലെടുത്ത് സമയാസമയങ്ങളില്‍ ഭക്ഷ്യ എണ്ണയുടെ ഇറക്കുമതി തീരുവ സര്‍ക്കാര്‍ വിലയിരുത്താറുണ്ടെന്നും മന്ത്രി അറിയിച്ചു.
രാജ്യത്തിന്റെ കയറ്റുമതി, ഇറക്കുമതി നയപ്രകാരം ശുദ്ധീകരിച്ച ഭക്ഷ്യ എണ്ണയുടെ ഇറക്കുമതി തീരുവ അസംസ്‌കൃത എണ്ണയുടെ തീരുവയേക്കാള്‍ കൂടുതലായിട്ടാണ് എപ്പോഴും നിശ്ചയിക്കുന്നത്. അസംസ്‌കൃത ഭക്ഷ്യ എണ്ണയുടെ ഇറക്കുമതി തീരുവ നിലവില്‍ 12.5 ശതമാനമാണ്. ശുദ്ധീകരിച്ച ഭക്ഷ്യ എണ്ണയുടേത് 20ശതമാനവും- മറുപടിയില്‍ മന്ത്രി സി ആര്‍ ചൗധരി അറിയിച്ചു.
രാജ്യത്ത് ഇറക്കുമതിചെയ്യുന്ന ശുദ്ധീകരിച്ച ഭക്ഷ്യ എണ്ണയുടെ അളവ്, ഇറക്കുമതിചെയ്യുന്ന അസംസ്‌കൃത ഭക്ഷ്യ എണ്ണയുടെ അളവിനേക്കാള്‍ കുറവാണെന്നും മന്ത്രി വ്യക്തമാക്കി. ശുദ്ധീകരിച്ച ഭക്ഷ്യ എണ്ണയുടെ വര്‍ധിച്ചുവരുന്ന ഇറക്കുമതി, രാജ്യത്തെ ശുദ്ധീകരണ കമ്പനികള്‍ക്കു വലിയ നഷ്ടം വരുത്തിവയ്ക്കുന്നുണ്ടോ എന്ന ചോദ്യത്തിനു മറുപടിയായി ഇതുമായി ബന്ധപ്പെട്ട് ആഭ്യന്തര ശുദ്ധീകരണ കമ്പനികളുടെ നഷ്ടത്തിന്റെ കണക്കുകള്‍ സൂക്ഷിക്കുന്നില്ല എന്നാണ് മന്ത്രി വ്യക്തമാക്കിയത്.
എന്നാല്‍ ചില കയറ്റുമതി രാജ്യങ്ങള്‍ അസംസ്‌കൃത ഭക്ഷ്യ എണ്ണയ്ക്ക് കയറ്റുമതി നികുതി ഏര്‍പ്പെടുത്തിയത് ആഭ്യന്തര ഭക്ഷ്യ എണ്ണ ശുദ്ധീകരണ കമ്പനികള്‍ക്ക് അമിത ഭാരം വരുത്തിവച്ചതായി മന്ത്രി അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day