ശുദ്ധീകരിക്കേണ്ടത് മുസ്ലിംകളെയല്ല, നരേന്ദ്രമോദിയെ: മണിശങ്കര്‍ അയ്യര്‍
Published : 4th October 2016 | Posted By: mi.ptk

ന്യൂഡല്‍ഹി: രാജ്യത്ത് ശുദ്ധീകരിക്കേണ്ടത് മുസ്ലിംകളെ അല്ലെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ആര്എസ്എസിനെയുമാണെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ മണിശങ്കര്‍ അയ്യര്‍. നിര്‍ത്തൂ, വെറുപ്പിന്റെ രാഷ്ട്രീയം എന്ന വിഷയത്തില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംഘടിപ്പിച്ച കാംപയിനിന്റെ ദേശീയതല സമാപനത്തിന്റെ ഭാഗമായി ഡല്‍ഹി തല്‍ക്കത്തോറ സ്റ്റേഡിയത്തില്‍ നടന്ന ജനകീയ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോഴിക്കോട്ട് ദീന്‍ദയാല്‍ ഉപാധ്യായ അനുസ്്മരണ സമ്മേളനത്തില്‍ പ്രസംഗിക്കവെയാണ് മുസ്ലിംകളെ ശുദ്ധീകരിക്കണമെന്നു പ്രധാനമന്ത്രി പറഞ്ഞത്. ശുദ്ധീകരിക്കപ്പെടാന്‍ മാത്രം മോശമായവരാണോ മുസ്ലിംകള്? ഇന്ത്യയില്‍ ഇസ്ലാം പ്രചരിച്ചത് വാളുകൊണ്ടാണെന്ന കള്ളം പ്രചരിപ്പിക്കുകയാണ് ചിലര്‍. മേല്ജാതിക്കാര് കീഴ്ജാതിക്കാരെ തീണ്ടാപ്പാടകലെ നിര്‍ത്തിയിരുന്ന കാലത്ത് മുസ്ലിംകള് രാജാവും പ്രജയും പള്ളിയി ല്‍ ഒന്നിച്ചുനിന്ന് നമസ്കരിക്കുന്നതു കണ്ടിട്ടാണ് ഇന്ത്യക്കാര്‍ ഇസ്്ലാം സ്വീകരിച്ചത്. അവിടെ പൂജാരിയുണ്ടായിരുന്നില്ല. ദൈവത്തിനു മുന്നില്‍ എല്ലാവരും സമന്മാരായിരുന്നു. ചിലര്‍ ഇന്ത്യയെ ഹിന്ദുത്വരാഷ്ട്രമാക്കാന്‍ ശ്രമിക്കുന്നു. ലോകത്ത് ഏറ്റവും കൂടുതല്‍ മുസ്ലിംകളുള്ള രാജ്യങ്ങളിലൊന്നാണിത്. ഹിന്ദുക്കളും മുസ്ലിംകളും സിഖുകാരും എല്ലാം ചേരുമ്പോഴാണ് ഇന്ത്യയുണ്ടാവുന്നത്. അവരെല്ലാം ഇല്ലാതെ ഇന്ത്യക്ക് നിലനില്‍പ്പില്ല. എല്ലാവരും ഒന്നിച്ചുനിന്നാണ് സ്വാതന്ത്ര്യത്തിനായി പോരാടിയത്- മണി ശങ്കര്‍ അയ്യര്‍ പറഞ്ഞു.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.