|    Feb 23 Fri, 2018 5:37 am
FLASH NEWS

ശുദ്ധമായ വെളിച്ചെണ്ണ സിവില്‍ സപ്ലൈസ് വകുപ്പ് വഴി വിതരണം ചെയ്യും: മന്ത്രി

Published : 3rd May 2017 | Posted By: fsq

 

ചേര്‍ത്തല: മായമില്ലാത്തതും കലര്‍പ്പില്ലാത്തതുമായ ശുദ്ധമായ വെളിച്ചെണ്ണ സിവില്‍ സപ്ലൈസ് വകുപ്പ് വഴി വിതരണം ചെയ്യുമെന്നു മന്ത്രി പി തിലോത്തമന്‍ പറഞ്ഞു. കരപ്പുറം നാളികേര ഉല്‍പാദന കമ്പനിയുടെ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. പഞ്ചായത്ത് മിനി ആഡിറ്റോറിയത്തില്‍ ചേര്‍ന്ന ഉദ്ഘാടന സമ്മേളനത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി വേണുഗോപാല്‍ അധ്യക്ഷത വഹിച്ചു. നാളികേര വികസന ബോര്‍ഡ് മെംബര്‍ പി ആര്‍ മുരളീധരന്‍ ആദ്യവില്‍പന നടത്തി. നാളീകേര സംഭരണം ജില്ലാ പഞ്ചായത്ത് മെംബര്‍ ജമീല പുരുഷോത്തമന്‍ നടത്തി. തേങ്ങാവെള്ളത്തില്‍ നിന്നു ഉല്‍പാദിപ്പിക്കന്ന കോക്കനട്ട് സ്‌ക്വാഷ് ചേര്‍ത്തല നഗരസഭാ ചെയര്‍മാന്‍ ഐസക്ക് മാടവന ഉദ്ഘാടനം ചെയ്തു. തേങ്ങാ പിണ്ണാക്കിന്റെ വിതരണം ബ്ലോക്ക് മെംബര്‍ രഘുവരന്‍ നിര്‍വഹിച്ചു. വില്‍പന വാഹനത്തിന്റെ ഫ്‌ലാഗ് ഓഫ് ചേര്‍ത്തല തെക്ക് പഞ്ചായത്ത് പ്രസിഡന്റ് സേതുലക്ഷമി നിര്‍വഹിച്ചു. കരപ്പുറം നാളികേര ഉല്‍പാദക കമ്പനി ചെയര്‍മാന്‍ അഡ്വ. പ്രിയേഷ് കുമാര്‍ സ്വാഗതവും പറഞ്ഞു. കമ്പനി സിഇഒ  കെ കൈലാസന്‍ റിപോര്‍ട്ട് അവതരിപ്പിച്ചു. പഞ്ചായത്ത് മെംബര്‍മാരായ ബി സലിം, കലാധരന്‍ മഹിളാമണി പഞ്ചായത്ത് സെക്രട്ടറി ഉദയ സിംഹന്‍ ചേര്‍ത്തല തെക്ക് സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് സി വി മനോഹരന്‍ ഡയറക്ടര്‍ ബോര്‍ഡ് മെംബര്‍മാരായ ടി എസ് വിശ്വന്‍, ടി എന്‍ സദാനന്ദന്‍, രഘുനാഥന്‍ നായര്‍, വി സി പണിക്കര്‍,  എസ് ശ്രീകുമാര്‍, അപ്പുക്കുട്ടന്‍ പിള്ള, മിനി ജയകുമാര്‍ ആശംസകള്‍ നേര്‍ന്നു. ഡയറകടര്‍ കെ രത്‌നാകരന്‍ നന്ദിയും പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss