|    Jan 22 Sun, 2017 11:38 am
FLASH NEWS

ശുദ്ധജല ലഭ്യത ഉറപ്പാക്കാന്‍ സമഗ്രപദ്ധതി തയ്യാറാക്കും

Published : 17th August 2016 | Posted By: SMR

പാലക്കാട്: സംസ്ഥാനത്തെ നദികളും പുഴകളും പുനരുജ്ജീവിപ്പിച്ച് ശുദ്ധജല ലഭ്യത ഉറപ്പാക്കുന്നതിന് സമഗ്ര പദ്ധതി തയ്യാറാക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സംസ്ഥാന കര്‍ഷക ദിനാഘോഷത്തോടനുബന്ധിച്ച് പാലക്കാട് മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ നടന്ന കര്‍ഷകര്‍ക്കുള്ള അവാര്‍ഡ് വിതരണം നടത്തിക്കൊണ്ട് പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി. അടഞ്ഞുപോയ ജലസ്രോതസ്സുകള്‍ പുനരുജ്ജീവിപ്പിക്കുക, പുഴകളും നദികളും തോടുകളും സജീവമാക്കി ശുദ്ധജലം ഉറപ്പുവരുത്തുക എന്നിവ ഇതിന്റെ ഭാഗമായി നടക്കും. കാര്‍ഷിക സര്‍വകലാശാലകള്‍ നാലതിരുകളില്‍ തളച്ചിടാതെ ജനങ്ങളുമായി ബന്ധപ്പെടുത്തി കാര്‍ഷിക പുരോഗതി ഉണ്ടാക്കാന്‍ നടപടി ഉണ്ടാവും. കര്‍ഷകര്‍ നേരിടുന്ന മുഖ്യ പ്രശ്‌നം കാലാവസ്ഥയാണ്. ആസിയാന്‍ കരാര്‍ ഒറ്റപ്പെട്ട സംഭവമല്ല. കോര്‍പറേറ്റുകള്‍ അവരുടെ കാര്‍ഷികോല്‍പന്നങ്ങള്‍ നമുക്കിടയില്‍ അടിച്ചേല്‍പിക്കുന്നതിനുള്ള മനപ്പൂര്‍വമായ ശ്രമം നടത്തിത്തുടങ്ങി. നമ്മുടെ വിളകള്‍ക്ക് ന്യായമായ വില ലഭിക്കാതെ പോവാന്‍ ഇത് ഒരു കാരണമാണ്. കര്‍ഷകര്‍ ചിങ്ങം ഒന്നിനു മാത്രമല്ല, വര്‍ഷം മുഴുവന്‍ ആദരിക്കപ്പെടേണ്ടവരാണ്. കാര്‍ഷികരംഗത്ത് പ്രതിസന്ധിയുണ്ടായപ്പോള്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ദുരന്തം സംഭവിച്ചത് നെല്‍കൃഷിക്കാണ്. നെല്‍വയല്‍ നികത്തുന്നതും തരിശ് ഇടുന്നതും ഇതിന് ആക്കം കൂട്ടി. സംസ്ഥാനത്തിന്റെ സമഗ്രവികസനം കാര്‍ഷിക ക്ഷേമവും വികസനവും ഉറപ്പാക്കിക്കൊണ്ടായിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. റബര്‍ കൃഷിയുടെ കാര്യത്തില്‍ ഫലപ്രദമായ ഇടപെടല്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാവും. നാണ്യവിളയുടെ കാര്യത്തിലും ഇടപെടല്‍ നടത്തും.
ഓണക്കാലത്ത് വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ സര്‍ക്കാര്‍ കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. സംസ്ഥാന നെല്‍ വര്‍ഷമായി ആചരിക്കുന്നതിന്റെ ഭാഗമായുള്ള ലോഗോ പ്രകാശനവും കാര്‍ഷികരംഗത്ത് വിജയിച്ചവരുടെ അനുഭവങ്ങള്‍ പങ്കിടുന്ന ഹരിതഗാഥ പുസ്തകത്തിന്റെ പ്രകാശനവും മുഖ്യമന്ത്രി നിര്‍വഹിച്ചു. പത്മശ്രീ കെ വിശ്വനാഥന്‍ മെമ്മോറിയല്‍ നെല്‍കതിര്‍ അവാര്‍ഡും തരിശുരഹിത പഞ്ചായത്തുകള്‍ക്കുള്ള അവാര്‍ഡുകളും മുഖ്യമന്ത്രി വിതരണം ചെയ്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 48 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക