|    Jun 28 Wed, 2017 7:32 pm
FLASH NEWS

ശുദ്ധജലവിതരണ പദ്ധതിയില്‍ കക്കൂസ് മാലിന്യം നിക്ഷേപിച്ചു

Published : 30th November 2016 | Posted By: SMR

തൊടുപുഴ: ശുദ്ധജല വിതരണ പദ്ധതിയുമായി ബന്ധപ്പെട്ട തോട്ടിലേയ്ക്ക് കക്കുസ് മാലിന്യം നിക്ഷേപിച്ചതായി ആക്ഷേപം.300 കുടുംബങ്ങളുടെ കുടിവെള്ള വിതരണമാണ് ഇതിനെ തുടര്‍ന്ന് തടസപ്പെട്ടത്. കോലാനി പാറക്കടവ് ജംങ്ഷനിലെ തോട്ടില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് കക്കൂസ് മാലിന്യം തള്ളിയത്. ഇതിനേ തുടര്‍ന്ന് കുടിവെള്ള പദ്ധതിയുടെ ശുദ്ധജല വിതരണം നിര്‍ത്തി.രാവിലെ തോട്ടില്‍ നിന്ന് അസഹ്യമായ ദുര്‍ഗന്ധം വന്നപ്പോഴാണ് നാട്ടുകാര്‍ സംഭവം ശ്രദ്ധിക്കുന്നത്. 29,30,31 വാര്‍ഡുകളാണ് തോടിന് സമീപത്തായി സ്ഥിതി ചെയ്യുന്നത്. കൊന്നക്കാമല ഹരിജന്‍ കോളനി, ലക്ഷംവീട് കോളനി, ഹൗസിങ് കോളനി എന്നീ മൂന്ന് കോളനികള്‍ തോടിന് സമീപത്തായി സ്ഥിതി ചെയ്യുന്നത്. അടുത്തു തന്നെ അങ്കണവാടിയും ഹെല്‍ത്ത് സെന്ററുമുണ്ട്. ഇവിടങ്ങളിലെ എല്ലാം ജനങ്ങള്‍ക്ക് വളരെയധികം ബുദ്ധിമുട്ടാണ് ഉണ്ടാക്കിയത്.കൊന്നക്കാമല ശുദ്ധജല പദ്ധതിയുടെ പ്രവര്‍ത്തനമാണ് നിര്‍ത്തിയത്. പദ്ധതിയുമായി ബന്ധപ്പെട്ട കിണറ്റിലെ വെള്ളത്തില്‍ മാലിന്യം കലര്‍ന്നോ എന്ന സംശയത്തിലാണ് പ്രവര്‍ത്തനം നിര്‍ത്തിയത്. സംഭവത്തെ തുടര്‍ന്ന് പ്രദേശവാസികള്‍ പ്രതിഷേധത്തിലാണ്. നാളുകളായി ഇവിടുത്തെ വഴിവിളക്ക് കത്തുന്നില്ല. ഇത് ഇത്തരം സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് വഴിവെച്ചു കൊടുക്കുകയാണെന്ന് നാട്ടുകാര്‍ ആരോപിച്ചു. പ്രദേശവാസികള്‍ നേരത്തെ ഇവിടെ റീത്ത് വെച്ച് പ്രതിഷേധിച്ചിരുന്നു. പാറക്കടവ് കൗണ്‍സിലര്‍ പി.വി.ഷിബു വഴിവിളക്കിന്റെ പ്രശ്‌നം കൗണ്‍സിലിലും ഉന്നയിച്ചു. പോലിസിന്റെ ഇതുവഴിയുള്ള രാത്രികാല പെട്രോളിങ് ശക്തമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.സംഭവം അറിഞ്ഞയുടനെ പോലിസും സ്ഥലത്തെത്തി. ആരോഗ്യ വകുപ്പധികൃതരെത്തി എത്തി മാലിന്യം തോട്ടില്‍ നിന്നും നീക്കാന്‍ നടപടി സ്വീകരിച്ചു. പാറക്കടവ് കൗണ്‍സിലര്‍ പിവി ഷിബു വഴിവിളക്കിന്റെ പ്രശ്‌നം കൗണ്‍സിലിലും ഉന്നയിച്ചു. പോലിസിന്റെ ഇതുവഴിയുള്ള രാത്രികാല പട്രോളിങ് ശക്തമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക