|    Jul 21 Sat, 2018 1:04 pm
FLASH NEWS

ശുദ്ധജലക്ഷാമം പരിഹരിക്കാന്‍ പദ്ധതികള്‍ വേഗത്തിലാക്കും

Published : 15th September 2017 | Posted By: fsq

 

തിരൂരങ്ങാടി: തിരൂരങ്ങാടിയിലെ ശുദ്ധജല ക്ഷാമം പരിഹാരിക്കാന്‍ ജലവിഭവ വകുപ്പിന്റെ പദ്ധതികള്‍ വേഗത്തിലാക്കാന്‍ തീരുമാനിച്ചു. പി കെ അബ്ദുറബ്ബ് എംഎല്‍എയുടെ സാന്നിധ്യത്തില്‍ ഇന്നലെ ചെമ്മാട് റെസ്റ്റ് ഹൗസില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. മോര്യാകാപ്പ് പദ്ധതി ഇപ്പോഴുള്ള എസ്റ്റിമേറ്റനുസരിച്ച് വേഗത്തില്‍ പൂര്‍ത്തിയാക്കും. കിഫ്ബി ഏറ്റെടുത്ത കുണ്ടൂര്‍ തോട് പദ്ധതി വേഗത്തിലാക്കും. പാറയില്‍ ബിസിബി ഇന്‍വെസ്റ്റിഗേഷന്‍ നടത്തി പെട്ടെന്ന് പദ്ധതി നടപ്പിലാക്കും. കിഫ്ബിയില്‍ ഉള്‍പ്പെടുത്തിയ മുഴിക്കല്‍ റഗുലേറ്റര്‍ ബ്രിഡ്ജ് ഉടന്‍ യാഥാര്‍ത്ഥ്യമാക്കും. അടുത്ത വേനലില്‍ തന്നെ പാറയിലും മുഴിക്കലും താല്‍ക്കാലിക തടയണകള്‍ നിര്‍മ്മിക്കും. തിരൂരങ്ങാടിയിലെ കുടിവെള്ളത്തിനായി ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായ 10 കോടിയുടെ പദ്ധതി ഉടന്‍ യാഥാര്‍ത്ഥ്യമാക്കും. തടസ്സങ്ങള്‍ നീക്കുന്നതിന് നടപടി സ്വീകരിക്കും. കുണ്ടൂര്‍ കുടിക്കേങ്ങല്‍ കുടിവെള്ള പദ്ധതിക്കായി പുതിയ കിണര്‍ നിര്‍മ്മിക്കുന്നതിന് ശ്രമങ്ങള്‍ നടത്തും. അതിനായി ഇവിടത്തെ പഞ്ചായത്ത് കുളം പരിശോധിക്കും. വെള്ളിയാമ്പുറം കുടിവെള്ള പദ്ധതിയും വേഗത്തില്‍ പൂര്‍ത്തിയാക്കും. ന്യൂക്കട്ടില്‍ നിന്നും മണ്ണ് നീക്കം ചെയ്യുന്നതിന് പൂതിയ പ്രോജക്ട് തെയ്യാറാക്കും. നന്നമ്പ്രക്കും, തിരൂരങ്ങാടിക്കും വേണ്ടി ബാക്കിക്കയത്തെ ഉപയോഗപ്പെടുത്തി പുതിയ കുടിവെള്ള പദ്ധതി നടപ്പിലാക്കും. വെഞ്ചാലിയിലെയും ചോര്‍പ്പെട്ടിയിലെയും പമ്പ് ഹൗസ് നവീകരണം ഉടന്‍ പൂര്‍ത്തിയാക്കുന്നതിനും യോഗത്തില്‍ തീരുമാനിച്ചു. യോഗത്തില്‍ തിരൂരങ്ങാടി നഗരസഭാധ്യക്ഷ കെ.ടി റഹീദ, വാട്ടര്‍ അതോറിറ്റി എസ് അഷ്‌ലി, ചീഫ് എഞ്ചിനിയര്‍ ബാബു തോമസ്, സുപ്രണ്ടിംഗ് എഞ്ചിനിയര്‍ വി പ്രസാദ്, പി.ഒ മോഹനന്‍ നമ്പൂതിരി, ഇ.ഇ മുഹമ്മദ് റഫീഖ്, എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ എ മുഹമ്മദ് റാഫി, സി.കെ അഹമ്മദ് റഷീദ്, ടി.കെ ഹരീഷന്‍, പി.ടി അബ്ദുല്‍ നാസര്‍, കെ അജ്മല്‍, ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ പി.പി ഷൈലി മോന്‍, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ ജി മോഹനന്‍, മൈനര്‍ ഇറിഗേഷന്‍ അസിസ്റ്റന്റ് എഞ്ചിനിയര്‍ എം.കെ രാജഗോപാല്‍, ജലനിധി വിഭാഗം സി രാജന്‍, ടി.കെ നാസര്‍, കെ കുഞ്ഞിമരക്കാര്‍, എം മുഹമ്മദ് കുട്ടി മുന്‍ഷി, സി.ടി നാസര്‍, പള്ളിക്കല്‍ അന്‍വര്‍ സംബന്ധിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss