|    Jun 18 Mon, 2018 3:52 am
FLASH NEWS

ശുചീകരണ ജോലിക്ക് സന്നദ്ധ രെന്ന് തൊഴിലാളികള്‍

Published : 23rd May 2018 | Posted By: kasim kzm

കോഴിക്കോട്: നിപാവൈറസ് മൂലം മനുഷ്യര്‍ മരണമടയുന്ന സാഹചര്യത്തില്‍ മെഡിക്കല്‍ ആശുപത്രി കേന്ദ്രീകരിച്ച് ശുചീകരണ ജോലികള്‍ക്കായി നൂറോളം പഴയ തൊഴിലാളികള്‍ തയ്യറായി രംഗത്ത്.
മെഡിക്കല്‍ കോളജ് ശുചീകരണ വിഭാഗം ദിവസ വേതനക്കാരായ പഴയ കാല തൊഴിലാളികളുടെ സംഘടനയായ അഴിമതി വിരുദ്ധ സമിതിയുടെ നേതൃത്വത്തില്‍ ശുചീകരണ പ്രവര്‍ത്തിയില്‍ നിലവിലുള്ള  ഗുരുതരമായ തൊഴില്‍ സാഹചര്യങ്ങളെ നേരിടാന്‍ സന്നദ്ധരായ നൂറോളം പേരുടെ ലിസ്റ്റ് തയ്യാറാക്കിയിട്ടുണ്ട്. ജില്ലാ ഭരണകൂടം ആവശ്യപ്പെടുന്ന പക്ഷം തൊഴിലാളികളെ നല്‍കാനുമെന്ന് സമിതി ചെയര്‍മാന്‍ സതീഷ് പാറന്നൂര്‍ പറഞ്ഞു. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പരിമിതമായ ശുചീകരണ തൊഴിലാളികളുടെ എണ്ണത്തിലും നിര്‍ണായകമായ ഈ ഘട്ടത്തില്‍ ശുചീകരണ ജോലിക്ക് ആളുകളെ ലഭിക്കാത്ത അവസ്ഥ വന്നാല്‍ സംഘടന തയ്യാറാക്കിയ ലിസ്റ്റില്‍ നിന്ന് തൊഴിലാളികളെ നല്‍കാമെന്ന് അദ്ദേഹം അറിയിച്ചു.
സംഘടനയിലെ 250ഓളം വരുന്ന തൊഴിലാളികളില്‍ നിന്നുമാണ് 100 പേരെ തിരഞ്ഞെടുത്തത്. ഇതില്‍ ബഹുഭൂരിപക്ഷം പേരും വെറും 35 രൂപ നിരക്കില്‍ തൊണ്ണൂറു കാലഘട്ടം മുതല്‍ ശുചീകരണ ജോലിയില്‍ അനുഭവസമ്പത്തുള്ളവരാണ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss