|    Nov 13 Tue, 2018 4:04 am
FLASH NEWS
Home   >  Todays Paper  >  page 12  >  

ശുചിമുറിയില്‍ സാനിറ്ററി പാഡ്; സ്‌കൂളില്‍ പെണ്‍കുട്ടികളെ വസ്ത്രമഴിച്ചു പരിശോധിച്ചു

Published : 5th November 2018 | Posted By: kasim kzm

ചണ്ഡീഗഡ്: സ്‌കൂളിലെ ശുചിമുറിയില്‍ സാനിറ്ററി പാഡ് കണ്ടെത്തിയതിനെ തുടര്‍ന്നു പെണ്‍കുട്ടികളെ വസ്ത്രമഴിച്ചു പരിശോധിച്ചു. സംഭവം വിവാദമായതോടെ പരിശോധന നടത്തിയ അധ്യാപകരെ സ്ഥലംമാറ്റാന്‍ നിര്‍ദേശിച്ചു. പഞ്ചാബിലെ ഫാസില്‍ക്ക ജില്ലയിലെ കുണ്ടല്‍ ഗ്രാമത്തിലെ സര്‍ക്കാര്‍ സ്‌കൂളില്‍ മൂന്നുദിവസം മുമ്പാണു സംഭവം.
സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി കൃഷന്‍കുമാറിനോട് അന്വേഷണം നടത്തി റിപോര്‍ട്ട് നല്‍കാന്‍ പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് ആവശ്യപ്പെട്ടു. തിങ്കളാഴ്ചയ്ക്കകം റിപോര്‍ട്ട് നല്‍കി നടപടിയെടുക്കണമെന്നാണു നിര്‍ദേശം.
അധ്യാപകരുടെ നടപടിയെ തുടര്‍ന്ന് ചില പെണ്‍കുട്ടികള്‍ കരയുന്നതും അധ്യാപകരോടു പരാതി പറയുന്നതും സംബന്ധിച്ച വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സാനിറ്ററി പാഡുകള്‍ കൃത്യമായി കളയുന്നത് എങ്ങനെയെന്നു ബോധവല്‍ക്കരിക്കാതെ കുട്ടികളെ പരിശോധിക്കാന്‍ അധ്യാപകര്‍ തുനിയുകയായിരുന്നു.

 

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss