|    Aug 18 Sat, 2018 11:44 am

ശുചിത്വ ഹര്‍ത്താല്‍ ; മാതൃകയായി തരിയോട് പഞ്ചായത്ത്

Published : 14th June 2017 | Posted By: fsq

 

കാവുംമന്ദം: മഴക്കാലപൂര്‍വ ശുചീകരണ പ്രവൃത്തികള്‍ കാര്യക്ഷമമാക്കുന്നതിന് നാട്ടൊരുമയില്‍ നടത്തിയ ഹര്‍ത്താലിലൂടെ തരിയോട് ഗ്രാമപ്പഞ്ചായത്ത് മാതൃകയായി. വ്യാപാരികള്‍ കടകളടച്ചും ടാക്‌സി ഡ്രൈവര്‍മാര്‍ വാഹനങ്ങള്‍ ഓടിക്കാതെയും ശുചീകരണ പ്രവൃത്തികളില്‍ പങ്കാളികളായി. നാട്ടുകാരും സഹകരിച്ചു. രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ നടന്ന ഹര്‍ത്താലില്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ജനപ്രതിനിധികളും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും, വ്യാപാരികളും പങ്കെടുത്തു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് റീന സുനില്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ വി ചന്ദ്രശേഖരന്‍, സിന്ധു ഷിബു, പി എ ഇബ്രാഹീം, മെഡിക്കല്‍ ഓഫിസര്‍ ഡോ. വിജേഷ്, എന്‍ആര്‍എച്ച്എം ബ്ലോക്ക് കോ-ഓഡിനേറ്റര്‍ കെ ജെ സെബാസ്റ്റ്യന്‍, മെഡിക്കല്‍ ഓഫിസര്‍ കെ മോളി, ബി പ്രകാശ്, ബാലകൃഷ്ണന്‍ മാസ്റ്റര്‍, ഷമീം പാറക്കണ്ടി, ഷിബു പോള്‍, ബഷീര്‍ പുള്ളാട്ട്, വ്യാപാരി നേതാക്കളായ ജോജിന്‍ ടി ജോയ്, കെ ബാബു, ടി ജെ മാഴ്‌സ്, അഷ്‌റഫ് പാറക്കണ്ടി, പി കെ പ്രകാശന്‍, കെ വില്‍സണ്‍, ബേബി മൂത്തേടം, സിബി എഡ്വേഡ് സംബന്ധിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss