|    Jul 21 Fri, 2017 8:19 am
FLASH NEWS
Home   >  Todays Paper  >  page 12  >  

ശുചിത്വ കേരളത്തിനായി നിര്‍മല്‍ ലോട്ടറി

Published : 31st August 2016 | Posted By: SMR

തിരുവനന്തപുരം: സമ്പൂര്‍ണ ശുചിത്വ കേരളമെന്ന ലക്ഷ്യം മുന്‍നിര്‍ത്തി നിര്‍മല്‍ എന്ന പേരില്‍ സംസ്ഥാനസര്‍ക്കാര്‍ പുതിയ ലോട്ടറി ആരംഭിക്കുന്നു. രണ്ടാഴ്ച കൂടുമ്പോള്‍ നറുക്കെടുക്കുന്ന ലോട്ടറിയുടെ ലാഭവിഹിതം ശുചിത്വപരിപാടികളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുമെന്നു സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ എം വി ജയരാജന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ലോട്ടറി വകുപ്പും ക്ഷേമനിധി ബോര്‍ഡും ലോട്ടറിയിലൂടെ സാമൂഹികക്ഷേമ വികസനപ്രവര്‍ത്തനങ്ങളാണു ലക്ഷ്യമിടുന്നത്. ലോട്ടറി തൊഴിലാളികള്‍ക്കുള്ള ബോണസ് വിതരണോദ്ഘാടനം ഇന്നു വൈകീട്ട് തിരുവനന്തപുരത്തു ധനമന്ത്രി തോമസ് ഐസക് നിര്‍വഹിക്കും. സംസ്ഥാനത്തെ ലോട്ടറി ഏജന്റുമാര്‍ക്കും വില്‍പ്പനക്കാര്‍ക്കും വിപുല പദ്ധതികളാണു ക്ഷേമനിധി ബോര്‍ഡ് തയ്യാറാക്കിയിരിക്കുന്നത്. വീടില്ലാത്ത ക്ഷേമനിധി അംഗങ്ങള്‍ക്ക് വീടുവച്ചുനല്‍കും. ഭിന്നശേഷിക്കാര്‍ക്കു മുച്ചക്രവാഹനങ്ങളും നല്‍കും. ക്ഷേമനിധി അംഗങ്ങള്‍ക്ക് 1000 രൂപ പെന്‍ഷന്‍ ന ല്‍കും. കഴിഞ്ഞവര്‍ഷം 4000 രൂപയായിരുന്ന ബോണസ് ഇത്തവണ 5000 രൂപയായി വര്‍ധിപ്പിച്ചിട്ടുണ്ട്. പെന്‍ഷന്‍കാരായ ഇപ്പോഴും ലോട്ടറി തൊഴില്‍ ചെയ്യുന്നവര്‍ക്ക് 1000 രൂപ ഫെസ്റ്റിവല്‍ അലവന്‍സ് നല്‍കും.
അതേസമയം, കവലകള്‍ തോറും ലോട്ടറി വില്‍ക്കുന്നവരുടെ എണ്ണം സംബന്ധിച്ചു കൃത്യമായ വിവരങ്ങളില്ലെന്നും ഇതുസംബന്ധിച്ചു  വിവരശേഖരണം നടത്തിവരികയാണെന്നും ജയരാജന്‍ വ്യക്തമാക്കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക