|    Aug 15 Wed, 2018 8:22 am
FLASH NEWS

ശുചിത്വമിഷന്‍ ഉദ്യോഗസ്ഥര്‍ മാലിന്യസംസ്‌കരണ പ്ലാന്റുകള്‍ സന്ദര്‍ശിച്ചു

Published : 18th December 2017 | Posted By: kasim kzm

കോഴഞ്ചേരി: പഞ്ചായത്ത് സ്‌റ്റേഡിയത്തിലും മാര്‍ക്കറ്റിലും പ്രവര്‍ത്തനരഹിതമായ മാലിന്യസംസ്‌കരണ പ്ലാന്റുകള്‍ ശുചിത്വമിഷന്‍ ഉദ്യോഗസ്ഥര്‍ പരിശോധിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോര്‍ജ് മാമ്മന്‍ കൊണ്ടൂര്‍ ശുചിത്വമിഷന്‍ സാങ്കേതിക വിദഗ്ധന്‍ ജെറിന്‍ ജയിംസ്, ജില്ലാ കോഓര്‍ഡിനേറ്റര്‍ കെ ഇ വിനോദ്കുമാര്‍ എന്നിവരാണ് പ്ലാന്റുകള്‍ സന്ദര്‍ശിച്ചു. ശുചിത്വമിഷന്റെ അംഗീകൃത പാനലിലുള്ള തിരുവനന്തപുരം സോഷ്യല്‍ എക്കണോമിക്‌സ് യൂനിറ്റ് ഫൗണ്ടേഷന്‍, പാലക്കാട് മുണ്ടൂര്‍ ഐആര്‍ടിസി ഏജന്‍സികള്‍ക്ക് പഞ്ചായത്ത് കത്ത് നല്‍കിയാല്‍ അവര്‍ പരിശോധിച്ച ശേഷം പുനര്‍ നടപടി നടത്താമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. കോഴഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് മിനി ശ്യാം മോഹന്‍, വൈസ് പ്രസിഡന്റ് എം എസ് പ്രകാശ്കുമാര്‍, ജോമോന്‍ പുതുപ്പമ്പില്‍, ക്രിസ്റ്റഫര്‍ദാസ്, സാറാമ്മ ഷാജന്‍, പഞ്ചായത്ത് സെക്രട്ടറി രാജേഷ്‌കുമാര്‍ പ്ലാന്റുകള്‍ സന്ദര്‍ശിച്ച സംഘത്തിലുണ്ടായിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss