|    Aug 16 Thu, 2018 12:45 am
FLASH NEWS

ശീതീകരിച്ച കണ്ടെയ്‌നര്‍ മൊഡ്യൂളിനകത്ത് എക്‌സൈസ് ജീവനക്കാരുടെ വിശ്രമം

Published : 11th August 2018 | Posted By: kasim kzm

ബദിയടുക്ക: മദ്യക്കടത്ത് സജീവമാകുമ്പോഴും ശീതീകരിച്ച കണ്ടെയ്‌നര്‍ മൊഡ്യുളിനകത്ത് എക്‌സൈസ് ജീവനക്കാരുടെ വിശ്രമം. നേരത്തെ അടിസ്ഥാന സൗകര്യമില്ലാത്ത ഒറ്റ മുറിയില്‍ പ്രവര്‍ത്തിച്ചിരുന്ന അബ്കാരി ചെക്ക് പോസ്റ്റുകളിലെ ജീവനക്കാര്‍ പ്രയാസം നിര്‍വഹിച്ചാണ് ജോലി ചെയ്തിരുന്നത്. ഇതേ കുറിച്ച് നിരന്തരമായ പരാതിയെ തുടര്‍ന്നാണ്് അതിര്‍ത്തിയിലെ ആദൂര്‍, പെര്‍ള എന്നിവിടങ്ങളില്‍ ആധുനിക രീതിയില്‍ ലക്ഷങ്ങള്‍ ചെലവഴിച്ച് കണ്ടെയ്‌നര്‍ മൊഡ്യുള്‍ സ്ഥാപിച്ചത്.
ഇതോടെ എക്‌സൈസ് ജീവനക്കാര്‍ തങ്ങളുടെ ഉത്തരവാദിത്വം മറന്ന് ശീതീകരിച്ച കണ്ടെയ്‌നര്‍ മൊഡ്യുളിനകത്ത് വാതിലുകള്‍ അടച്ച് ഡ്യൂട്ടി നിര്‍വഹിക്കുമ്പോള്‍ ഇതുവഴി കടന്ന് പോകുന്നത് മദ്യവും ലഹരി വസ്തുക്കളുമെന്ന് ആരോപണം. അതിര്‍ത്തി പ്രദേശങ്ങളായ അഡ്യനടുക്ക, ആര്‍ലപദവ്, ഗാളിമുഖം, സുള്ള്യപദവ് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും ബസുകളിലും മറ്റു വാഹനങ്ങളിലും വില കുറഞ്ഞതും ഗുണ നിലവാരമില്ലാത്തതുമായ മദ്യം മറ്റു ലഹരി ഉല്‍പന്നങ്ങളുടെ കടത്ത് സജീവമാവുമ്പോഴും ഇത് പിടികൂടാന്‍ അധികൃതര്‍ തയ്യാറാവുന്നില്ലെന്നും പരാതിയുണ്ട്. ബദിയടുക്ക എക്‌സൈസ് റേഞ്ചിന്റെ പരിധിയില്‍ വരുന്ന അഡൂര്‍ ചാമകൊച്ചി, മുള്ളേരിയ, ഗാളിമുഖം, അത്തനാടി, ഇരിയണ്ണി, ബെള്ളൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ വ്യാജ വാറ്റും സ്പിരിറ്റ് കലര്‍ത്തി നിറം വരുന്നതിനുള്ള മിശ്രണം കലര്‍ത്തി വില്‍പന നടത്തുന്ന സംഘം സജീവമാവുന്നുണ്ട്.
കിളിംഗാര്‍, ഗോളിയടുക്ക, നീര്‍ച്ചാല്‍, മാന്യ, മണിയംപാറ, ചെന്നഗുളി തുടങ്ങിയ സ്ഥലങ്ങളില്‍ ബിവറേജ് ഔട്ട്‌ലെറ്റില്‍ കൊണ്ടുവരുന്ന മദ്യം ഇരട്ടി വിലക്ക് വില്‍പന നടത്തുന്ന സംഘവും വിലസുകയാണ്.
ചില കോളനികള്‍ കേന്ദ്രീകരിച്ച് മദ്യപാനികള്‍ക്ക് ഇഷ്ട ഭക്ഷണവും നല്‍കി മിനി ബാറിനെ വെല്ലുന്ന രീതിയില്‍ കച്ചവടം പൊടി പൊടിക്കുന്നുണ്ട്. എന്നാല്‍ ഇവിടങ്ങളില്‍ റെയ്ഡ് ചെയ്യാന്‍ പോലും എക്‌സൈസ് തയ്യാറാവുന്നില്ലെന്നാണ് ആക്ഷേപം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss