|    Feb 22 Wed, 2017 12:31 pm
FLASH NEWS

ശീതകാല സമ്മേളനം: സര്‍വകക്ഷി യോഗം 15ന്

Published : 11th November 2016 | Posted By: SMR

ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിനു മുന്നോടിയായി സര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിച്ചു. ഈ മാസം 15നാണ് യോഗം. നോട്ടുകള്‍ അസാധുവാക്കിയത്, പാക് അധീന കശ്മീരിലെ മിന്നലാക്രമണം, മുത്വലാഖ് തുടങ്ങിയ വിഷയങ്ങള്‍ യോഗം ചര്‍ച്ചചെയ്യും. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി രാജനാഥ് സിങും യോഗത്തില്‍ പങ്കെടുത്തേക്കുമെന്ന് ഔദ്യോഗികവൃത്തങ്ങള്‍ പറഞ്ഞു. ശീതകാല സമ്മേളനം നവംബര്‍ മൂന്നാമത്തെയോ നാലാമത്തെയോ ആഴ്ചയാണ് പതിവായി ചേരാറുള്ളത്. എന്നാല്‍ ഇത്തവണ 16ന് തുടങ്ങും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 10 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക