|    May 29 Mon, 2017 3:14 pm
FLASH NEWS

ശിഹാബ് തങ്ങള്‍ സമ്മേളനം നാളെ ദുബയില്‍

Published : 13th October 2016 | Posted By: G.A.G

mabar-newദുബയ്: ശിഹാബ് തങ്ങളുടെ സംഭാവനകളേയും ചിന്തകളുടേയും പാശ്ചാത്തലത്തില്‍ വിലയിരുത്തി വിശകലനം ചെയ്ത് പുതുതലമുറക്ക് കൈമാറുക എന്ന ലക്ഷ്യത്തോടു കൂടി ദുബയ് കെ.എം.സി.സി മലപ്പുറം ജില്ലാ കമ്മറ്റി സംഘടിപ്പിക്കുന്ന ശിഹാബ് ഇന്റര്‍നാഷണല്‍ സമ്മിറ്റ് നാളെ വൈകിട്ട്് 6 മണിക്ക് റാഷിദ് ഹോസ്പിറ്റല്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ചടങ്ങില്‍ മാനവികതയുടെ ഉപാസകന്‍ എന്ന വിഷയത്തില്‍ കേരള സര്‍വ്വകലാശാല പ്രൊഫസര്‍ സജാദ് ഇബ്രാഹിം പ്രഭാഷണം നടത്തും. ശിഹാബ് തങ്ങളുടെ സഹപാഠിയും പ്രമുഖ അറബി സാഹിത്യകാരനുമായ ഡോ.മുഹമ്മദ് ശുഹൈബ് നഗ്രമി മുഖ്യാതിഥിയായിരിക്കും. ഷംസുദ്ദീന്‍ ബിന്‍ മൊഹിയുദ്ദീന്‍ ചടങ്ങില്‍ സംസാരിക്കും. വാര്‍ത്താ സമ്മേളനത്തില്‍ പി.കെ. അന്‍വര്‍ നഹ, മുസ്തഫ തരൂര്‍, ചെമ്മുക്കന്‍ യാഹുമോന്‍, പി.വി നാസ്സര്‍, മുസ്തഫ വേങ്ങര, നിഹ്്മത്തുള്ള, വി.കെ. റഷീദ്, കെ.പി.എ. സലാം, കരീം കാലടി, സിദ്ദീഖ് കാലൊടി സംബന്ധിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day