|    Aug 22 Wed, 2018 1:43 am
FLASH NEWS

ശിഹാബ് തങ്ങള്‍ ജനമനസ്സുകളില്‍ ജീവിക്കുന്നു: ഹൈദരലി ശിഹാബ് തങ്ങള്‍

Published : 2nd August 2018 | Posted By: kasim kzm

കാസര്‍കോട്: ജീവിതകാലത്ത് ഉയര്‍ത്തിപ്പിടിച്ച മതേതരത്വവും സഹജീവി സ്‌നേഹവും കൊണ്ടാണ് പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ ജനമനസ്സുകളില്‍ ഇപ്പോഴും ജീവിക്കുന്നതെന്ന് മുസ്്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ലീഗ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാസര്‍കോട് മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ സംഘടിപ്പിച്ച മുഹമ്മദലി ശിഹാബ് തങ്ങളുടെ ഒമ്പതാം ചരമവാര്‍ഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിദ്യാഭ്യാസ, സാമൂഹ്യ, രാഷ്ട്രീയ, സാംസ്‌ക്കാരിക മേഖലകളില്‍ ശിഹാബ് തങ്ങള്‍ നല്‍കിയ സേവനങ്ങള്‍ എന്നും വിലപ്പെട്ടതായിരുന്നുവെന്നും തങ്ങള്‍ പറഞ്ഞു. സന്നിഗ്ദ്ധ ഘട്ടത്തില്‍ പിന്നാക്ക, ദലിത്-ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കായി മുന്നിട്ടിറങ്ങിയ നേതാവായിരുന്നു പാണക്കാട് ശിഹാബ് തങ്ങളെന്ന് മുഖ്യപ്രഭാഷണം നടത്തിയ ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എംപി പറഞ്ഞു. തന്റെ ജീവിതം കൊണ്ട് തലമുറകള്‍ക്ക് മാര്‍ഗദര്‍ശനം നല്‍കി. പൗരത്വത്തിന്റെ പേരില്‍ അസമിലെ വോട്ടര്‍ പട്ടികയില്‍ നിന്ന് മുസ്്‌ലിംങ്ങളെ വെട്ടിമാറ്റിയതിലൂടെ തെളിയുന്നത് ബിജെപിയുടെ ഫാഷിസ്റ്റ് മുഖമാണ്. ഇതിനെതിരേ ഉറച്ച ശബ്ദം ഉയരുന്നില്ല. ബാബ്‌റി മസ്ജിദ് തകര്‍ന്നപ്പോള്‍ കേരളത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്ന് ഭയന്നവര്‍ പാണക്കാട് തങ്ങളോട് ശാന്തത പുലര്‍ത്താന്‍ ജനങ്ങളോട് അഭ്യര്‍ത്ഥിക്കാന്‍ പറഞ്ഞിരുന്നു. ഇത് തെളിയിക്കുന്നത് അദ്ദേഹത്തിന്റെ സമാധാന മുഖമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എം പി അബ്ദുസ്സമദ് സമദാനി അനുസ്മരണ പ്രഭാഷണം നടത്തി.
സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ് അധ്യക്ഷത വഹിച്ചു. ഡോ. എം കെ മുനീര്‍, കെ എം ഷാജി എംഎല്‍എ, സംസ്ഥാന വൈസ്് പ്രസിഡന്റുമാരായ സി ടി അഹമ്മദലി, വി കെ അബ്ദുല്‍ ഖാദര്‍ മൗലവി, സംസ്ഥാന സെക്രട്ടറി കെ എസ് ഹംസ, എംഎല്‍എമാരായ എന്‍ എ നെല്ലിക്കുന്ന്, പി ബി അബ്ദുര്‍ റസാഖ്, യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ്, എം സി ഖമറുദ്ദീന്‍, എ അബ്ദുര്‍ റഹ്്മാന്‍, സൈനുല്‍ ആബിദീന്‍ തങ്ങള്‍ കുന്നുംങ്കൈ, കല്ലട്ര മാഹിന്‍ ഹാജി, എ ജി സി ബഷീര്‍, പി എം മുനീര്‍ ഹാജി, അഷ്‌റഫ് എടനീര്‍, ടി ഇ അബ്ദുല്ല തുടങ്ങിയവര്‍ സംസാരിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss