|    Nov 17 Sat, 2018 8:08 pm
FLASH NEWS
Home   >  National   >  

ശിശുസംരക്ഷണ കേന്ദ്രത്തിലെ പീഡനം; ബീഹാര്‍ സാമൂഹ്യ ക്ഷേമ മന്ത്രി രാജിവച്ചു

Published : 8th August 2018 | Posted By: afsal ph

മുസഫര്‍പൂര്‍: ശിശു സംരക്ഷണ കേന്ദ്രത്തിലെ പീഡനത്തില്‍ ആരോപണവിധേയായ ബീഹാര്‍ സാമൂഹ്യ ക്ഷേമ മന്ത്രി മഞ്ജു വെര്‍മരാജിവച്ചു. മന്ത്രിയുടെ ഭര്‍ത്താവ് ചന്ദ്രശേഖര്‍ വെര്‍മ പീഡനത്തില്‍ പങ്കുണ്ടെന്ന് ആരോപണമുയര്‍ന്നിരുന്നു. ചന്ദ്രശേഖര്‍ വെര്‍മ ശിശു സംരക്ഷണ കേന്ദ്രത്തിലെ നിത്യസന്ദര്‍ശകനായിരുന്നെന്ന് ആരോപണമുയര്‍ന്നിരുന്നു. കേസിലെ പ്രതി ബ്രിജേഷ് താക്കൂറും ഇയാളും തമ്മിലുള്ള ഫോണ്‍ സംഭാഷണവും പുറത്തായി. എന്നാല്‍ കോണ്‍ഗ്രസില്‍ ചേരാന്‍ തീരുമാനിച്ചതിനാല്‍ കള്ളക്കേസില്‍ കുടുക്കിയെന്ന വാദവുമായി കേസിലെ പ്രതി ബ്രജേഷ് താക്കൂര്‍ രംഗത്തു വന്നു. മഞ്ജു വെര്‍മയെ മുഖ്യമന്ത്രി നിതീഷ് കുമാറും സഖ്യകക്ഷിയായ ബിജെപിയും ആദ്യം പിന്തുണച്ചെങ്കിലും പിന്നീട് രാജിക്ക് സമര്‍ദ്ദം ശക്തമായി. മന്ത്രിസഭയിലെ ഏക വനിതാ മന്ത്രിയാണ് മഞ്ജു വെര്‍മ. ഇതിനിടെ തന്നെ കുടുക്കിയതാണെന്ന് പ്രതി ബ്രജേഷ് താക്കൂര്‍ മാധ്യമങ്ങളോട് പറഞ്ഞു. ബ്രജേഷിനെ മാധ്യമങ്ങളോട് സംസാരിക്കാന്‍ അനുവദിച്ചതില്‍ ദുരൂഹതയുണ്ടെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി. ബ്രിജേഷ് താക്കുറിന് നേരെ മഷിയെറിഞ്ഞ് യുവതി പ്രതിഷേധിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss