|    Nov 23 Thu, 2017 4:22 pm
FLASH NEWS

ശിശുവിനെക്കാളും പ്രാധാന്യം രാജ്യത്ത് പശുക്കളെന്ന് മുസ്ലിം ലീഗ്

Published : 13th August 2017 | Posted By: fsq

 

ചവറ: രാജ്യത്തിന്റെ ഭാവി വാഗ്ദാനങ്ങളാവേണ്ട  ശിശുക്കളെക്കാള്‍ കേന്ദ്ര സര്‍ക്കാരിന് വലുത് പശുക്കളാണെന്ന് മുസ്്‌ലിം ലീഗ് ചവറ നിയോജക മണ്ഡലം കമ്മിറ്റി. ഒരു പശുവിന് നല്‍കുന്ന വില പോലും  കുഞ്ഞുങ്ങള്‍ക്ക് സംഘപരിവാര്‍ നല്‍കുന്നില്ല എന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ്  ഉത്തര്‍പ്രദേശില്‍ ഓക്‌സിജന്‍ കിട്ടാതെ 30 കുട്ടികള്‍ മരിച്ച സംഭവം.  കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ജന വിരുദ്ധ നയങ്ങള്‍ക്കെതിരേ മുസ്്‌ലിം ലീഗ് ചവറ നിയോജക മണ്ഡലം കമ്മിറ്റി തേവലക്കരയില്‍ സമര സംഗമം നടത്തി. കര്‍ഷക സംഘം സംസ്ഥാന വൈസ് പ്രസിഡന്റ് ശ്യാം സുന്ദര്‍ ഉദ്ഘാടനം ചെയ്തു. സംഘപരിവാര്‍ ഭീകരതയെ ചെറുക്കാന്‍ സമൂഹം ഒറ്റക്കെട്ടായി പ്രതിരോധിക്കാന്‍ തയ്യാറായില്ലെങ്കില്‍ നഷ്ടമാകുന്നത് രാജ്യത്തിന്റെ ബഹുസ്വരതയാണന്ന് ശ്യാം സുന്ദര്‍ പറഞ്ഞു. നിയോജക മണ്ഡലം പ്രസിഡന്റ് എം എ കബീര്‍ അധ്യക്ഷത വഹിച്ചു. വയലു വീട്ടില്‍ റഷീദ്, കിണറു വിള സലാഹുദ്ദീന്‍, ഷിഹാബുദ്ദീന്‍, എം എ അന്‍വര്‍, ഹിഷാം സംസം,  ഷംസക്കുട്ടി ആശാന്‍, എ എം നൗഫല്‍, വടക്കേറ്റത്ത് അബ്ദുല്‍ അസീസ്, യൂസുഫ് കുഞ്ഞ്, ബി ഷെമീര്‍, നജീല്‍ പളളിക്കാട്ടില്‍, ഫായിസ്, സലിം, ഷാജി എന്നിവര്‍ സംസാരിച്ചു.——

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക