|    Sep 27 Wed, 2017 3:19 am
Home   >  Todays Paper  >  page 7  >  

ശിശുദിന പരസ്യത്തില്‍ നിന്ന് നെഹ്‌റു പുറത്ത്; കോണ്‍ഗ്രസ് എംപി ധര്‍ണ നടത്തി

Published : 15th November 2015 | Posted By: SMR

ഹൈദരാബാദ്: ശിശുദിന പരസ്യങ്ങളില്‍ നിന്നു ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ചിത്രം ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് എംപി ധര്‍ണ നടത്തി. കോണ്‍ഗ്രസ് രാജ്യസഭാംഗം എംപി വി ഹനുമന്ദറാവുവാണു നെഹ്‌റു പ്രതിമയ്ക്കു മുമ്പില്‍ ധര്‍ണ നടത്തിയത്.കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയം പ്രസിദ്ധീകരിച്ച പത്രപരസ്യത്തില്‍ നിന്നാണ് നഹ്‌റുവിന്റെ ചിത്രം ഒഴിവാക്കിയത്.
പ്രധാനമന്ത്രിയുടെയും രാഷ്ട്രപതിയുടെയും ചിത്രങ്ങള്‍ മാത്രമാണു പരസ്യത്തില്‍ ഉള്‍പ്പെടുത്തിയിരുന്നത്. 17 വര്‍ഷം പ്രധാനമന്ത്രിയും അതിലുപരി സ്വാതന്ത്ര സമര സേനാനിയുമായ നഹ്‌റു ഇന്ത്യയുടെ വളര്‍ച്ചയ്ക്കു സാഹചര്യമൊരുക്കിയ പ്രധാന വ്യക്തിത്വങ്ങളില്‍ ഒരാളാണെന്നു റാവു പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ നെഹ്‌റുവിന്റെ പാരമ്പര്യം ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണെന്നും റാവു പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക