|    Apr 30 Sun, 2017 12:53 am
FLASH NEWS

ശിശുദിനാഘോഷം: കുട്ടികളുടെ നേതാക്കളെ പ്രഖ്യാപിച്ചു

Published : 24th October 2016 | Posted By: SMR

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരും സംസ്ഥാന ശിശുക്ഷേമ സമിതിയും സംസ്ഥാനതലത്തില്‍ സംഘടിപ്പിക്കുന്ന ശിശുദിനാഘോഷത്തോട് അനുബന്ധിച്ച് കുട്ടികളുടെ നേതാക്കളെ പ്രഖ്യാപിച്ചു.
തിരുവനന്തപുരം നിര്‍മലാ ഭവന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ നാലാംക്ലാസ് വിദ്യാര്‍ഥി നഥാന്‍ വി ഫെലിക്‌സാണ് ഈ വര്‍ഷത്തെ പ്രധാനമന്ത്രി. തിരുവനന്തപുരം ക്രൈസ്റ്റ് നഗര്‍ സെന്‍ട്രല്‍ സ്‌കൂളിലെ ആറാംക്ലാസ് വിദ്യാര്‍ഥി പി ആര്‍ അദൈ്വതാണ് കുട്ടികളുടെ സ്പീക്കര്‍.  നവംബര്‍ 14ന് നടക്കുന്ന ശിശുദിന പരിപാടിയിലെ പൊതുസമ്മേളനവും റാലിയും ഈ അഞ്ചു നേതാക്കളും ചേര്‍ന്ന് നയിക്കുമെന്ന് ജില്ലാ കലക്ടര്‍ വെങ്കിടേസപതി പറഞ്ഞു.
നേതാക്കളെ കലക്ടര്‍ അനുമോദിച്ചു. സംസ്ഥാന ശിശുക്ഷേമ സമിതി സംഘടിപ്പിക്കുന്ന മലയാള വിഭാഗം പ്രസംഗത്തില്‍ ആദ്യ അഞ്ചു സ്ഥാനങ്ങള്‍ ലഭിക്കുന്നവരെയാണ് കുട്ടികളുടെ നേതാക്കളായി തിരഞ്ഞെടുക്കുക.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day