|    Dec 14 Fri, 2018 10:38 am
FLASH NEWS
Home   >  Todays Paper  >  page 12  >  

ശിശുദിനം റോബോട്ടിനൊപ്പം ആഘോഷിച്ച് സ്‌പെഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍

Published : 15th November 2018 | Posted By: kasim kzm

കൊച്ചി: ആട്ടവും പാട്ടുമായി ജില്ലയിലെ സ്‌പെഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ഥികളും ശിശുദിനം ആഘോഷമാക്കി. കൂട്ടുകൂടാന്‍ മൂന്നു റോബോട്ടുകളെ കൂടി കിട്ടിയതോടെ സന്തോഷം ഇരട്ടിച്ചു. സെന്റര്‍ ഫോര്‍ എംപവര്‍മെന്റ് ആന്റ് എന്റീച്ച്‌മെന്റ് സ്‌പെഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി എറണാകുളം ഫൈന്‍ ആര്‍ട്‌സ് ഹാളില്‍ സംഘടിപ്പിച്ച ശിശുദിനാഘോഷ വേദിയിലാണ് അപൂര്‍വ നിമിഷങ്ങള്‍ അരങ്ങേറിയത്.
നടന്മാരായ സുരാജ് വെഞ്ഞാറമൂടും കോട്ടയം നസീറും ഉള്‍പ്പെടെയുള്ളവര്‍ വേദിയില്‍ തമാശകളും മിമിക്രിയുമായി കുട്ടികളെ കൈയിലെടുത്തെങ്കിലും റോബോട്ടുകളാണ് അവരെ ഏറെ ആകര്‍ഷിച്ചത്. റോബോട്ടിക് വിദഗ്ധന്‍ ഡോ. റോഷി ജോണ്‍ വികസിപ്പിച്ച റോബോട്ടുമായാണ് ഭിന്നശേഷിക്കാരായ കുട്ടികള്‍ ശിശുദിനം ആഘോഷിച്ചത്. സ്‌പെഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി പ്രത്യേകം നിര്‍മിച്ച റോബോട്ടിന് കുട്ടികളുമായി ആശയവിനിമയം നടത്താ ന്‍ സാധിക്കും.
മറ്റുള്ളവരുമായി ഇടപഴകാ ന്‍ മടിക്കുന്ന സ്‌പെഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ഥികളെ അതിനു പ്രാപ്തമാക്കുകയാണ് റോബോട്ടിലൂടെ ലക്ഷ്യമിടുന്നതെന്ന് ഡോ. റോഷി ജോണ്‍ പറഞ്ഞു. യൂനിസെഫ് ദക്ഷിണമേഖലാ മേധാവി ജോബ് സക്കറിയ പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലയിലെ 36 സ്‌പെഷ്യല്‍ സ്‌കൂളുകളില്‍ നിന്നായി 1200 ഓളം വിദ്യാര്‍ഥികള്‍ പങ്കെടുത്തു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss