|    Sep 21 Thu, 2017 1:46 am

ശിശുദിനം ആഘോഷമാക്കി നഗരത്തിലെ സ്‌കൂളുകള്‍

Published : 15th November 2016 | Posted By: SMR

തിരുവനന്തപുരം: ശിശുദിനം വന്‍ ആഘോഷമാക്കി മാറ്റി നഗരത്തിലെ സ്‌കൂളുകള്‍ വിപുലമായ പരിപാടികളാണു ശിശുദിനത്തോട് അനുബന്ധിച്ചു ഒരുക്കിയിരുന്നത്. രാവിലെ തന്നെ ശിശുദിനാഘോഷ പരിപാടികള്‍ സ്‌കൂളുകള്‍ കേന്ദ്രമാക്കി ആരംഭിച്ചു. മന്ത്രിമാര്‍ അടക്കമുളള പ്രമുഖര്‍ ആഘോഷങ്ങള്‍ക്കു നേതൃത്വം നല്‍കി. സ്‌കൂളുകളിലും സ്‌കൂള്‍ അസംബ്ലിയോടെയാണു ശിശുദിനാഘോഷങ്ങള്‍ക്കു തുടക്കമായത്. ജവഹര്‍ലാല്‍ നെഹ്‌റുവിന്റെയും ഇന്ദിരാഗാന്ധിയുടെയും ഗാന്ധിജിയുടെയും ഒക്കെ വേഷവിധാനത്തോടെ സ്‌കൂളുകളില്‍ എത്തിയ കുട്ടികളും ആഘോഷത്തിനു മാറ്റുകൂട്ടി. എസ്എംവി സ്‌കൂളില്‍ ഉച്ചയ്ക്കു 2.30ന് ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ നടത്തിയ കുട്ടികളുടെ പൊതു സമ്മേളനം കുട്ടികളുടെ പ്രധാനമന്ത്രി നഥാന്‍ വി ഫെലിക്‌സ് (നിര്‍മലഭവന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍) ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ പ്രസിഡന്റ് ആര്‍ച്ച എജെയുടെ (മുക്കോല സെന്റ് തോമസ് എച്ച്എസ്എസ്) അധ്യക്ഷതയില്‍ നടന്ന പൊതുസമ്മേളനത്തില്‍ കുട്ടികളുടെ സ്പീക്കര്‍ അദൈ്വത് ആര്‍ (ക്രൈസ്റ്റ് നഗര്‍ സെന്‍ട്രല്‍ സ്‌കൂള്‍) മുഖ്യ പ്രഭാഷണം നടത്തി. വൈദ്യുതി മന്ത്രി കടകംപളളി സുരേന്ദ്രന്‍ ശിശുദിന സന്ദേശം നല്‍കി. തുടര്‍ന്നു സ്‌കൂളില്‍ നിന്ന് ആരംഭിച്ച ശിശുദിനറാലി മന്ത്രി ഫഌഗ് ഓഫ് ചെയ്തു. ജവഹര്‍ലാല്‍ നെഹ്‌റു അടക്കമുളള പ്രമുഖരുടെ വേഷവിധാനങ്ങള്‍ ധരിച്ചാണു കുട്ടികള്‍ റാലിയില്‍ പങ്കെടുത്തത്. വിവിധ കലാരൂപങ്ങളും റാലിയില്‍ അണി ചേര്‍ന്നു. യൂനിവേഴ്‌സിറ്റി കോളജ് ഗൗണ്ടില്‍ ശിശുദിന റാലി സമാപിച്ചു. തുടര്‍ന്നു കളക്ടര്‍ വെങ്കിടേശപതി കുട്ടികള്‍ക്കു സമ്മാനങ്ങള്‍ വിതരണം ചെയ്തു. ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ ശിശുദിനത്തോടു അനുബന്ധിച്ചു പുറത്തിറക്കിയ ശിശുദിന സ്ലാബ,് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ കലക്ടര്‍ വെങ്കിടേശപതി—ക്കു നല്‍കി പ്രകാശനം ചെയ്തു. കണ്ണൂര്‍ തലശ്ശേരി കടമ്പൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥി പ്രതീക് രൂപ്ജിത്തിന്റെ ചിത്രമാണു സ്റ്റാബില്‍ ആലേഖനം ചെയ്തിരിക്കുന്നത്. നഗരത്തിലെ സ്‌കൂളുകളില്‍ ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ജീവിതത്തെ ആസ്പദമാക്കി പ്രസംഗമത്സരങ്ങളും നടത്തി. വഴുതക്കാട് കാര്‍മല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ രാവിലെ 10നു നടന്ന ശിശുദിനാഘോഷങ്ങള്‍ അക്കാദമി ഓഫ് മാജിക്കിള്‍ സയന്‍സ് ഡയറക്ടര്‍ രാജമൂര്‍ത്തി നിര്‍വഹിച്ചു. കോട്ടണ്‍ഹില്‍ ഗേള്‍സ് എച്ച്എസില്‍ വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ ക്ലാസ് മാഗസിനുകളും ശിശുദിനത്തോട് അനുബന്ധിച്ചു ഇന്നലെ പുറത്തിറക്കി. ശിശുദിന വാരാഘോഷത്തിന്റെ ഭാഗമായി ചൈല്‍ഡ് ഡെവലപ്‌മെന്റ് സെന്ററില്‍ ഓട്ടിസം എന്ന വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിച്ച സെമിനാറില്‍ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ അധ്യക്ഷ ശോഭ കോശി മുഖ്യ പ്രഭാഷണം നടത്തി. സിഡിസി ഡയറക്ടര്‍ ഡോ. ബാബു ജോര്‍ജ് ഓട്ടിസത്തെക്കുറിച്ച് ആമുഖ പ്രഭാഷണം നടത്തി. അസി. പ്രഫ. ദീപ ഭാസ്‌കരന്‍, ഡെവലപ്‌മെന്റ് തെറാപ്പിസ്റ്റ് പ്രസന്ന, തിരുവനന്തപുരം ഐക്കോണ്‍സിലെ സീനിയര്‍ ലക്ചറര്‍ ഡോ. അനില്‍ കുമാര്‍ നായര്‍ എന്നിവര്‍ ഈ വിഷയത്തില്‍ പ്രബന്ധമവതരിപ്പിച്ചു. സിഡിസിയിലെ ഡോക്ടര്‍മാര്‍, മറ്റ് ജീവനക്കാര്‍, പാങ്ങപ്പാറ സ്‌റ്റേറ്റ് ഇന്‍സ്റ്റിറ്റിയൂയൂട്ട് ഫോര്‍ മെന്റലി ചലഞ്ചിലെ വിദ്യാര്‍ഥികള്‍ സെമിനാറില്‍ പങ്കെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക