|    Jul 25 Tue, 2017 8:26 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ശിശുക്ഷേമ സമിതി തിരഞ്ഞെടുപ്പിന് ഹൈക്കോടതിയുടെ അനുമതി

Published : 13th July 2016 | Posted By: SMR

കൊച്ചി: സംസ്ഥാന ശിശുക്ഷേമ സമിതിയിലേക്ക് മുന്‍ നിശ്ചയിച്ച പ്രകാരം തിരഞ്ഞെടുപ്പ് നടത്താന്‍ ഹൈക്കോടതിയുടെ അനുമതി. ജൂലൈ 16ന് നടത്തുന്ന തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്ന സര്‍ക്കാരിന്റെ ആവശ്യം നിരസിച്ചാണ് ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖിന്റെ ഇടക്കാല ഉത്തരവ്. തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച ശേഷം വോട്ടുകള്‍ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജിയുടെ കസ്റ്റഡിയില്‍ സൂക്ഷിക്കണമെന്നും കോടതി നിര്‍ദേശിച്ചു. ശിശുക്ഷേമ സമിതിയിലേക്ക് 868 പേര്‍ക്ക് വ്യാജ അംഗത്വം നല്‍കിയിട്ടുണ്ടെന്ന പരാതിയില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്നതിനാല്‍ തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്ന ആവശ്യമുന്നയിച്ചാണ് സര്‍ക്കാര്‍ കോടതിയെ സമീപിച്ചത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക