|    Jan 23 Mon, 2017 1:57 am
FLASH NEWS

ശിവസേന പ്രവര്‍ത്തകര്‍ കശ്മീരിലേക്കുള്ള ട്രക്ക് ഡ്രൈവര്‍മാരെകൊണ്ട് ഭാരത് മാതാ കി ജയ് വിളിപ്പിച്ചു

Published : 20th July 2016 | Posted By: mi.ptk

truck-driver-beaten-759

ജമ്മുകശ്മീര്‍: പഞ്ചാബിലെ ശിവസേന പ്രവര്‍ത്തകര്‍ കശ്മീരിലേയ്ക്ക് പോകുകയായിരുന്ന ട്രക്കിലെ ഡ്രൈവര്‍മാരായ യുവാക്കളെകൊണ്ട് നിര്‍ബന്ധിച്ച് ‘ഭാരത് മാതാകി ജയ്, പാകിസ്താന്‍ മുര്‍ദാബാദ്’ എന്ന് വിളിപ്പിച്ചു. ഡ്രൈവര്‍മാരായ മുസ്‌ലിം യുവാക്കളെ മര്‍ദ്ദിക്കുകയും പാകിസ്താന്‍ കൊടി കത്തിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു.
‘ഭാരത് മാതാകി ജയ്, പാകിസ്താന്‍ മുര്‍ദാബാദ്’ എന്ന് വിളിപ്പിക്കുക മാത്രമാണ് തങ്ങള്‍ ചെയ്തതെന്ന് പഞ്ചാബിലെ ശിവസേന നേതാവ് രാജീവ് ടന്റണ്‍ പറഞ്ഞു. സംഭവത്തില്‍ പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 891 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക