|    Mar 23 Thu, 2017 7:55 pm
FLASH NEWS

ശിവസേനാ പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷയില്‍ വിശദീകരണം തേടി

Published : 21st March 2017 | Posted By: fsq

 

കൊച്ചി: എറണാകുളം മറൈന്‍ ഡ്രൈവിലെ അക്രമത്തിന്റെ പേരില്‍ അറസ്റ്റിലായ ശിവസേനാ പ്രവര്‍ത്തകര്‍ നല്‍കിയ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി. ശിവസേന ജില്ലാ പ്രസിഡന്റ് ടി ആര്‍ ദേവന്‍, കെ വൈ കുഞ്ഞുമോന്‍, കെ വി രതീഷ്, എ വി ബിനീഷ്, സി ആര്‍ ലെനിന്‍, രാജേഷ്, അരവിന്ദന്‍, ബിജു എന്നിവരാണ് ജാമ്യം തേടി കോടതിയെ സമീപിച്ചത്.മറൈന്‍ ഡ്രൈവ് കേന്ദ്രീകരിച്ചു നടക്കുന്ന സദാചാരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരേ മാര്‍ച്ച് നടത്തിയ തങ്ങളെ അനാവശ്യമായി അറസ്റ്റ് ചെയ്യുകയായിരുന്നെന്ന് ചൂണ്ടിക്കാട്ടിയാണ് ജാമ്യാപേക്ഷ. മുന്‍കൂട്ടി അറിയിച്ചതനുസരിച്ചാണ് പരിപാടി സംഘടിപ്പിച്ചിരുന്നത്. എന്നാല്‍, രാഷ്ട്രീയവിരോധത്തിന്റെ പേരില്‍ ജാമ്യം ലഭിക്കാത്ത വകുപ്പ് ചേര്‍ത്ത് അറസ്റ്റ് ചെയ്തു. സെഷന്‍സ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെതിരേയാണ് ഹൈക്കോടതിയെ സമീപിച്ചത്.

(Visited 1 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക