|    Jan 24 Tue, 2017 7:03 pm
FLASH NEWS

ശിവസേനയ്ക്ക് രണ്ടു സഹമന്ത്രിസ്ഥാനം കൂടി; ഫഡ്‌നാവിസ് മന്ത്രിസഭ വികസിപ്പിച്ചു

Published : 9th July 2016 | Posted By: SMR

മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് മന്ത്രിസഭ വികസിപ്പിച്ചു. 10 പുതിയ മന്ത്രിമാരെ ഉള്‍പ്പെടുത്തി. ഒരു സഹമന്ത്രിക്ക് കാബിനറ്റ് പദവി നല്‍കി. ശിവസേനയ്ക്ക് രണ്ട് സഹമന്ത്രിസ്ഥാനം കൂടി ലഭിച്ചു. ഇതോടെ സംസ്ഥാനത്ത് ആകെ മന്ത്രിമാരുടെ എണ്ണം 41 ആയി. ബിജെപി 27, ശിവസേന 12, രാഷ്ട്രീയ സമാജ് പാര്‍ട്ടി ഒന്ന്, സ്വാഭിമാന്‍ പാര്‍ട്ടി ഒന്ന് എന്നിങ്ങനെയാണ് പാര്‍ട്ടി തിരിച്ചുള്ള മന്ത്രിമാരുടെ കണക്ക്. ഇന്നലെ സത്യപ്രതിജ്ഞ ചെയ്തവരില്‍ ആറു പേര്‍ കാബിനറ്റ് പദവിയുള്ള മന്ത്രിമാരാണ്. നേരത്തെ സഹമന്ത്രിയായിരുന്ന ബിജെപിയിലെ രാം ഷിന്‍ഡെക്കാണ് കാബിനറ്റ് പദവി നല്‍കിയത്.
ഗവര്‍ണര്‍ സി വിദ്യാസാഗര്‍ റാവു പുതിയ മന്ത്രിമാര്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. ശിവസേനാ നേതാവ് ഉദ്ദവ് താക്കറെയും കോണ്‍ഗ്രസ്സും സത്യപ്രതിജ്ഞ ചടങ്ങ് ബഹിഷ്‌കരിച്ചു. ബിജെപിയിലെ പാണ്ഡുരംഗ് ഫണ്ട്കര്‍, ജയ്കുമാര്‍ റാവല്‍, സാംബജി പാര്‍ട്ടില്‍ നിലങ്കേകര്‍, സുഭാഷ് ദേശ്മുഖ്, രാഷ്ട്രീയ സമാജ് പാര്‍ട്ടിയിലെ മഹാദേവ് ജാന്‍കര്‍ എന്നിവരാണ് പുതുതായി അധികാരമേറ്റ കാബിനറ്റ് മന്ത്രിമാര്‍. ശിവസേനയിലെ അര്‍ജുന്‍ കോട്കര്‍, ഗുരുബ്രാവു പാട്ടില്‍, ബിജെപിയിലെ രവീന്ദ്ര ചവാന്‍, മദന്‍ യെരാവര്‍, സ്വാഭിമാനി പാര്‍ട്ടിയിലെ സാദാഭാവു ഖോട്ട് എന്നിവരാണു പുതിയ സഹമന്ത്രിമാര്‍. ശിവസേന കാബിനറ്റ് പദവിയുള്ള മന്ത്രിപദം ആവശ്യപ്പെട്ടിരുന്നെങ്കിലും നടന്നില്ല.
2014ലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ അന്ത്യത്തിലാണ് ബിജെപിയും ശിവസേനയും തമ്മിലുള്ള സഖ്യം പിരിഞ്ഞത്. തിരഞ്ഞെടുപ്പില്‍ ബിജെപി ഏറ്റവും വലിയ കക്ഷിയായെങ്കിലും നിയമസഭയില്‍ തനിച്ചു ഭൂരിപക്ഷമില്ലായിരുന്നു. പിന്നീട് ശിവസേന മന്ത്രിസഭയില്‍ ചേര്‍ന്നെങ്കിലും പ്രധാന വകുപ്പുകള്‍ ലഭിച്ചില്ല. ബിജെപിക്കെതിരേ മുഖപത്രമായ സാമ്‌നയിലൂടെ ശിവസേന വിമര്‍ശനം നടത്തിക്കൊണ്ടിരിക്കെയാണ് മന്ത്രിസഭ വികസിപ്പിച്ചത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 18 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക