|    Sep 22 Sat, 2018 4:06 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ശിവസേനയെ അനുനയിപ്പിക്കാന്‍ അമിത്ഷാ

Published : 9th June 2018 | Posted By: kasim kzm

മുഹമ്മദ് പടന്ന

മുംബൈ: 2019 ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്ത വേളയില്‍ ചങ്കിടിപ്പ് കൂടി മഹാരാഷ്ട്രയിലെ രാഷ്ട്രീയപ്പാര്‍ട്ടികള്‍. ശിവസേന ഇടഞ്ഞുനില്‍ക്കുന്നതിനാല്‍ ബിജെപിയാണ് ഏറ്റവും വലിയ പ്രതിസന്ധി നേരിടുന്നത്. ഇനി ഒരിക്കലും ഒന്നിച്ചു മല്‍സരിക്കില്ലെന്ന് പ്രഖ്യാപിച്ച ശിവ സേനയെ അനുനയിപ്പിക്കാന്‍ നഗരത്തിലെത്തിയ ബിജെപി അധ്യക്ഷന്‍ അമിത്ഷായുടെ ശ്രമങ്ങള്‍ ഫലംകാണുമോ എന്ന് കാത്തിരിക്കുകയാണ് മഹാരാഷ്ട്ര രാഷ്ട്രീയം.
ലോക്‌സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടു വിവിധ മേഖലകളില്‍ നിന്നുള്ള പ്രമുഖരുമായും അമിത്ഷാ കൂടിക്കാഴ്ച നടത്തുകയുണ്ടായി. മാധുരി ദീക്ഷിത്, രത്തന്‍ ടാറ്റാ, ലതാ മങ്കേഷ്‌കര്‍ എന്നിവരെ അവരുടെ വീട്ടില്‍ ചെന്ന് കണ്ടു നരേന്ദ്രമോദിയുടെ ഭരണനേട്ടങ്ങള്‍ വിവരിച്ചുകൊണ്ടുള്ള കൈപ്പുസ്തകം കൈമാറി. സമ്പര്‍ക്ക് ഫോര്‍ സമര്‍ഥന്‍ എന്ന പരിപാടിയുടെ ഭാഗമായാണ് അമിത് ഷാ മുംൈബയില്‍ എത്തിയത്. തുടരുന്ന കര്‍ഷക ആത്മഹത്യകള്‍ പ്രധാന വിഷയമാക്കാന്‍ ശരത്പവാറും ശക്തമായി രംഗത്തുണ്ട്.
അതിനിടെ മുംബൈയില്‍ ഇഫ്താര്‍ രാഷ്ട്രീയം ശക്തമായി. കോണ്‍ഗ്രസ്സും എന്‍സിപിയും ഉള്‍െപ്പടെ പ്രമുഖ പാര്‍ട്ടികള്‍ ഇഫ്താര്‍ പാര്‍ട്ടികള്‍ നടത്തി. ബിജെപി കഴിഞ്ഞ ദിവസം നടത്തിയ ഇഫ്താര്‍ പാര്‍ട്ടിയില്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും ബിജെപിയുടെ ന്യൂനപക്ഷ മുഖങ്ങളും പങ്കെടുത്തു. ആര്‍എസ്എസിന്റെ ഇഫ്താര്‍ പാര്‍ട്ടിക്കെതിരേ മുസ്‌ലിം രാഷ്ട്രീയ നേതാക്കള്‍ രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. മുസ്‌ലിംകളെ കൊലചെയ്യുന്ന ആള്‍ക്കാര്‍ക്ക് ഇഫ്താര്‍ നടത്താന്‍ എന്തര്‍ഹത ആണുള്ളതെന്ന് ഓള്‍ ഇന്ത്യ മജ്‌ലിസ് ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ എംഎല്‍എ വാരിസ് പത്താന്‍ ചോദിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss