|    May 26 Fri, 2017 11:20 am
FLASH NEWS

ശിവസേനക്കാര്‍ ബിജെപി നേതാവിന്റെ കോലം കത്തിച്ചു

Published : 8th July 2016 | Posted By: SMR

മുംബൈ: മഹാരാഷ്ട്ര മന്ത്രിസഭ ഇന്ന് വികസിപ്പിക്കാനിരിക്കെ, ശിവസേനാ പ്രവര്‍ത്തകര്‍ ബിജെപി മുംബൈ ഘടകം അധ്യക്ഷന്‍ ആഷിഷ് ഷെലാറിന്റെ കോലം കത്തിച്ചു.
ഷെലാര്‍ ശിവസേനയെ അസുരന്‍ എന്ന് വിശേഷിപ്പിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു കോലം കത്തിക്കല്‍. ചെറിയ അസുരന്‍ ആവശ്യത്തില്‍ കൂടുതല്‍ ശബ്ദമുയര്‍ത്തുന്നു എന്നാണ് മഹാഭാരത കഥ ഉദ്ധരിച്ച്, ശിവസേനയെ ഉദ്ദേശിച്ച് അദ്ദേഹം പറഞ്ഞത്. മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍ തിരഞ്ഞെടുപ്പില്‍ ഈ അസുരനെ കൃഷ്ണഭഗവാന്‍ (മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്) കുപ്പിയിലടയ്ക്കുമെന്നും ഷെലാര്‍ പറഞ്ഞു. എന്നാല്‍, തന്റെ വാക്കുകള്‍ സംഘര്‍ഷം സൃഷ്ടിക്കാന്‍ മാധ്യമങ്ങള്‍ വളച്ചൊടിച്ചതാണെന്ന് ഷെലാര്‍ പിന്നീട് പറഞ്ഞു.
20 മാസം പ്രായമായ ഫഡ്‌നാവിസ് മന്ത്രിസഭ ഇന്ന് വികസിപ്പിക്കുകയാണ്. എന്നാല്‍, ശിവസേനയ്ക്ക് പുതിയ മന്ത്രിസ്ഥാനം കിട്ടുമെന്ന് സൂചനയൊന്നുമില്ല.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day