|    Oct 17 Wed, 2018 12:08 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

ശിവശക്തി യോഗാ ട്രസ്റ്റിനെതിരേ നടപടിയെടുക്കുന്നതില്‍ സര്‍ക്കാരിന് അലംഭാവം

Published : 29th September 2017 | Posted By: fsq

 

കൊച്ചി: ഘര്‍വാപസി പീഡനകേന്ദ്രമെന്ന നിലയില്‍ കുപ്രസിദ്ധമായ തൃപ്പൂണിത്തുറ ഉദയംപേരൂരിലെ ശിവശക്തി യോഗാ ട്രസ്റ്റിനെതിരേ നടപടിയെടുക്കുന്നതില്‍ സര്‍ക്കാരും പോലിസും അനാസ്ഥ കാട്ടുന്നതായി രാജീവ്ഗാന്ധി സ്റ്റഡി സര്‍ക്കിള്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. കേന്ദ്രത്തില്‍ 65ഓളം സ്ത്രീകള്‍ ഗുരുതരമായി പീഡിപ്പിക്കപ്പെട്ട വിവരം പുറത്തുവന്നിട്ടും വിഷയത്തെ ഗൗരവമായി കാണാന്‍ ജില്ലാ ഭരണകൂടമോ സര്‍ക്കാരോ പോലിസോ തയ്യാറായില്ലെന്ന് സര്‍ക്കിളിന്റെ സ്‌റ്റേറ്റ് ഇന്‍ ചാര്‍ജ് വി ആര്‍ അനൂപ് ആരോപിച്ചു. പഞ്ചായത്ത് അധികൃതര്‍ സ്റ്റോപ്പ് മെമ്മോ നല്‍കിയിട്ടും അത് അവഗണിച്ച് ധിക്കാരപരമായി സ്ഥാപനം പ്രവര്‍ത്തനം തുടരുകയാണ്. ഈ പീഡനകേന്ദ്രം അടച്ചുപൂട്ടുന്നതിന് അടിയന്തര നടപടിയെടുക്കണമെന്ന് അനൂപ് ആവശ്യപ്പെട്ടു. ഗംഗശങ്കര്‍ പ്രകാശ്, ഷഫീക്ക് പങ്കെടുത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss