|    Jul 18 Wed, 2018 2:39 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

ശിവശക്തി യോഗാ കേന്ദ്രം പൂട്ടിച്ചു

Published : 26th September 2017 | Posted By: fsq

 

കൊച്ചി: തൃപ്പൂണിത്തുറ ഉദയംപേരൂര്‍ കണ്ടനാട് മാര്‍ത്തമറിയം പള്ളിക്കു സമീപം പ്രവര്‍ത്തിച്ചിരുന്ന ശിവശക്തി യോഗാ കേന്ദ്രം പോലിസും ഉദയംപേരൂര്‍ പഞ്ചായത്ത് അധികൃതരും ചേര്‍ന്ന് പൂട്ടിച്ചു. ഇരുനില വീട്ടില്‍ സ്ത്രീകളും പുരുഷന്‍മാരും ഉള്‍പ്പെടെ 45ലധികംപേര്‍ താമസിച്ചിരുന്നത് പഞ്ചായത്തിന്റെയോ ആരോഗ്യ വിഭാഗത്തിന്റെയോ അനുമതി ഇല്ലാതെയാണെന്ന് ഉദയംപേരൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ജേക്കബ് ജോണ്‍ പറഞ്ഞു. ഇതിനെ തുടര്‍ന്നാണ് സ്ഥാപനം അടച്ചുപൂട്ടാന്‍ നോട്ടീസ് നല്‍കിയതെന്ന് അദ്ദേഹം പറഞ്ഞു. ക്രിസ്ത്യന്‍ യുവാവിനെ വിവാഹം ചെയ്തതിന് ഹിന്ദു യുവതി യോഗാ കേന്ദ്രത്തില്‍ ക്രൂരപീഡനത്തിനിരയായതായി പരാതി നല്‍കിയതിനെ തുടര്‍ന്ന് തൃപ്പൂണിത്തുറ സിഐയുടെ നേതൃത്വത്തിലുള്ള പോലിസ് സംഘം രാവിലെ മുതല്‍ കേന്ദ്രത്തിലെത്തി മൊഴിയെടുക്കല്‍ ആരംഭിച്ചിരുന്നു. വൈകീട്ടോടുകൂടിയാണ് അവസാനിച്ചത്. സ്ഥാപനത്തിനെതിരേ മറ്റു പരാതികള്‍ ലഭിച്ചിട്ടുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ്്് പറഞ്ഞു. രാവിലെ യൂത്ത് കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ മാര്‍ച്ച് നടന്നു. സംഭവം വിവാദമായതോടെ ഇന്നലെ രാത്രി തന്നെ ഇവിടെയുണ്ടായിരുന്ന കുട്ടികളുടെ രക്ഷിതാക്കള്‍ എത്തിയിരുന്നു. രാവിലെ മുതല്‍ ഇവിടെ നിന്നു രക്ഷിതാക്കള്‍ കുട്ടികളെ വീട്ടിലേക്ക് കൊണ്ടുപോവുകയും ചെയ്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss