|    Jul 17 Tue, 2018 5:54 am
FLASH NEWS
Home   >  National   >  

ശിവലിംഗം നിര്‍മിക്കാന്‍ വിസമ്മതിച്ച മുസ്‌ലിം പെണ്‍കുട്ടികളെ പൂട്ടിയിട്ടു

Published : 3rd August 2017 | Posted By: shins

ഭോപ്പാല്‍: ശിവലിംഗം നിര്‍മിക്കാന്‍ വിസമ്മതിച്ച മുസ്‌ലിം പെണ്‍കുട്ടികളെ ക്ലാസ്മുറിയില്‍ പൂട്ടിയിട്ടതായി പരാതി. പരീക്ഷയില്‍ ഉന്നതവിജയം കരസ്ഥമാക്കാനും ജോലി നേടാനും ശിവലിംഗം നിര്‍മ്മിക്കുന്ന ശില്പശാലയില്‍ പങ്കെടുക്കണമെന്ന സ്‌കൂള്‍ അധികൃതരുടെ ഉത്തരവിനെ ചോദ്യം ചെയ്തതിന് തങ്ങളെ ക്ലാസ്മുറികളില്‍ പൂട്ടിയിട്ടെന്നാണ് വിദ്യാര്‍ഥികള്‍ ആരോപിക്കുന്നത്. ഭോപ്പാലിലെ കമല നെഹ്‌റു ഗേള്‍സ് ഹയര്‍സെക്കന്ററി സ്‌കൂളിലാണ് വിവാദ ഉത്തരവ്. വിദ്യാഭ്യാസ വകുപ്പിലെ ഏതാനും ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് വിവാദ ശില്‍പശാല അരങ്ങേറിയത്. സ്‌കൂളില്‍ നടന്ന പരിപാടിയില്‍ ഒരു പുരോഹിതനേയും സ്‌കൂള്‍ അധികൃതര്‍ പങ്കെടുപ്പിച്ചിരുന്നു. ‘നല്ല നേട്ടങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവണമെങ്കില്‍ അര്‍പ്പണ ബോധത്തോടെ ശിവലിംഗം നിര്‍മ്മിക്കൂ’ എന്നായിരുന്നു സ്‌കൂള്‍ വിദ്യാര്‍ഥിനികളോട് പ്രിന്‍സിപ്പല്‍ നിഷ കംറാണി ആഹ്വാനം ചെയ്തത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss