|    May 28 Sun, 2017 10:34 am
FLASH NEWS

ശിവരാത്രി മണപ്പുറത്ത് താല്‍ക്കാലിക ഷെഡ്ഡിന്റെ ഇരുമ്പുപൈപ്പ് വീണ് ഭക്തര്‍ക്ക് പരിക്ക്

Published : 7th March 2016 | Posted By: SMR

ആലുവ: ശിവരാത്രി ആഘോഷത്തിന്റെ ഭാഗമായി ക്ഷേത്ര കോംപൗണ്ടിനുള്ളില്‍ ഷെഡ്ഡ് കെട്ടുന്നതിനിടെ ഇരുമ്പ്‌പൈപ്പ് വീണ് ഭക്തര്‍ക്ക് പരിക്ക് പറ്റി. ഗുരുതരമായി പരിക്കുപറ്റിയ രണ്ടുപേരെ ഉടനെ അഗ്നിശമനസേന അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വടുതല, മാസ്റ്റര്‍ റോഡ്, കൃഷ്ണകുരുവി വീട്ടില്‍ സുരേഷ് ജി (48), മകന്‍ സുദീപ് കൃഷ്ണ എന്നിവരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുട്ടിക്ക് തലക്കും പുറത്തും മുറിവേറ്റിരുന്നു. പിതാവിന് ശിരസ്സിലാണ് മുറിവേറ്റത്. ഇരുവരുടേയും ശിരസ്സില്‍ മുറിവ് തുന്നിച്ചേര്‍ത്ത് മരുന്ന് നല്‍കിയ ശേഷം വിട്ടയച്ചു.
ക്ഷേത്രത്തിനകത്തെ പന്തല്‍ ആനയെഴുന്നള്ളിപ്പ് നടത്തുമ്പോള്‍ മേല്‍ത്തട്ടിലെ ഷീറ്റില്‍ സ്പര്‍ശിക്കാനിടയുണ്ടെന്ന അഭിപ്രായം ഉണ്ടായതിനെ തുടര്‍ന്ന് ഷീറ്റഴിച്ച് ഉയര്‍ത്തിക്കെട്ടുമ്പോഴാണ് അന്യസംസ്ഥാന തൊഴിലാളിയുടെ കൈയ്യില്‍ നിന്ന് ഇരുമ്പ്‌പൈപ്പ് താഴെ വീണത്.
പൈപ്പ് വീഴുന്നത് കണ്ട് ഭക്തജനങ്ങള്‍ ഓടിമാറിയത് കൊണ്ട് അനിഷ്ട സംഭവങ്ങള്‍ ഒഴിവായി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day